Latest NewsUAENewsInternationalGulf

യുഎഇയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 300 ൽ താഴെ കേസുകൾ

അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 298 പുതിയ കോവിഡ് കേസുകൾ. 360 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.

Read Also: കനിവ് 108 ആംബുലന്‍സ് ഓടിയത് 4 ലക്ഷം ട്രിപ്പുകള്‍: കോവിഡ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഓടിയത് ഹൃദ്‌രോഗികള്‍ക്കായി

734,894 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,27,166 പേർ രോഗമുക്തി നേടി. 2090 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 5,638 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 338,923 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്‌സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 91 ശതമാനം പേർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: ‘മോദി നിങ്ങള്‍ക്കെന്നോട് കടുത്ത അസൂയയാണ്, അതുകൊണ്ടാണ് എന്റെ റോമിലേക്കുള്ള യാത്രാനുമതി നിഷേധിച്ചത്’: മമത ബാനര്‍ജി

shortlink

Related Articles

Post Your Comments

Related Articles


Back to top button