Latest NewsIndiaNews

‘മോദി നിങ്ങള്‍ക്കെന്നോട് കടുത്ത അസൂയയാണ്, അതുകൊണ്ടാണ് എന്റെ റോമിലേക്കുള്ള യാത്രാനുമതി നിഷേധിച്ചത്’: മമത ബാനര്‍ജി

റോമില്‍ നടക്കുന്ന ലോകസമാധാന സമ്മേളത്തില്‍ പങ്കെടുക്കാന്‍ മമതാബാനര്‍ജിക്ക് ക്ഷണം ലഭിച്ചിരുന്നു.

കൊൽക്കത്ത: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. റോമില്‍ നടക്കുന്ന ലോകസമാധാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ റോമിലേക്കുള്ള യാത്രാനുമതി നിഷേധിച്ച കേന്ദ്ര നടപടിക്കെതിരെയാണ് മമത ബാനര്‍ജി രംഗത്ത് എത്തിയത്. തനിക്ക് വിലക്കേര്‍പ്പെടുത്തയത് കേന്ദ്രസര്‍ക്കാരിന്റെ അസൂയകൊണ്ട് മാത്രമാണെന്ന് മമത ബാനര്‍ജി ആക്ഷേപിച്ചു. റോമില്‍ നടക്കുന്ന ലോകസമാധാന സമ്മേളത്തില്‍ പങ്കെടുക്കാന്‍ മമതാബാനര്‍ജിക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ ഒരു മുഖ്യമന്ത്രി ഇത്തരം സമ്മേളനത്തില്‍ പങ്കെടുക്കുന്നത് അനുചിതമെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര വിദേശ കാര്യ മന്ത്രാലയും മമതയുടെ യാത്രയ്ക്ക് അനുമതി നിഷേധിച്ചത്.

Read Also: സ്‌കൂളുകള്‍ക്ക് നാട്ടുകാര്‍ ധനസഹായം നല്‍കണം: അഭ്യർത്ഥനയുമായി മന്ത്രി വി ശിവന്‍കുട്ടി

‘മോദി നിങ്ങള്‍ക്കെന്നോട് കടുത്ത അസൂയയാണ്. എപ്പോഴും ഹിന്ദുക്കളെ പറ്റി പറയുന്ന നിങ്ങള്‍ എന്തുകൊണ്ടാണ് ഹിന്ദു സ്ത്രീയായ എന്നെ റോം സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്തത്. റോമില്‍ നടക്കുന്ന സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തനിക്ക് ക്ഷണം ലഭിച്ചു. തനിക്ക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇറ്റലി പ്രത്യേക അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയില്ല. ഒരു മുഖ്യമന്ത്രി ഇത്തരം സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്നു ചൂണ്ടിക്കാണിച്ചാണ് അനുമതി നിഷേധിക്കപ്പെട്ടത്. താന്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയല്ല’- മമത വ്യക്തമാക്കി.

അതേസമയം മോദിയുടെ വിദേശ സന്ദര്‍ശനത്തേയും മമത വിമര്‍ശിച്ചു. കൊവാക്‌സിന്‍ സ്വീകരിച്ച മോദി എങ്ങിനെയാണ് യുഎസ് പോലുള്ള രാജ്യങ്ങളില്‍ വാക്‌സിന് അനുമതി ഇല്ലെന്നിരിക്കെ യാത്ര ചെയ്തതെന്നും മമത ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button