ThiruvananthapuramNattuvarthaLatest NewsKeralaNews

വിമര്‍ശിക്കുന്ന മാധ്യമങ്ങളെ സാമ്പത്തികമായി തളര്‍ത്തി നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു: ചെന്നിത്തല

അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും ജനാധിപത്യത്തെപ്പോലും അപകടത്തിലാക്കുന്ന ഭരണകൂട ഭീകരത രാജ്യത്ത് വളര്‍ന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: വിമര്‍ശിക്കുന്ന മാധ്യമങ്ങളെ സാമ്പത്തികമായി തളര്‍ത്തി ഭീഷണിപ്പെടുത്തി നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും ജനാധിപത്യത്തെപ്പോലും അപകടത്തിലാക്കുന്ന ഭരണകൂട ഭീകരത രാജ്യത്ത് വളര്‍ന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ 111-ാം വാര്‍ഷിക ദിനാചരണത്തോട് അനുബന്ധിച്ച് പാളയം സ്വദേശാഭിമാനി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വദേശാഭിമാനി സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ തുടര്‍ച്ചയായി 29-ാം തവണയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സര്‍ക്കാരുകള്‍ക്ക് മംഗളപത്രം എഴുതുന്നതല്ല മാധ്യമപ്രവര്‍ത്തനമെന്നും നിര്‍ഭയവും സത്യസന്ധവുമായി വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനമാണ് ജനാധിപത്യത്തിന് ഭൂഷണമെന്ന് അദ്ദേഹം പറഞ്ഞു. വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കാതെ സാമ്പത്തികമായി തളര്‍ത്തി ഭീഷണിപ്പെടുത്തി നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. വഴങ്ങാത്ത മാധ്യമങ്ങളെ സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് ദ്രോഹിക്കുകയാണെന്നും നരേന്ദ്ര മോദി കേന്ദ്രത്തില്‍ നടപ്പാക്കുന്നത് ഇതാണെന്നും അദ്ദേഹം പറഞ്ഞു.

‘സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഓര്‍മ്മകള്‍ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരുന്നതാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള മാധ്യമപ്രവര്‍ത്തനത്തിന് ഉത്തമ മാതൃകയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. രാജഭരണത്തിന്റെ സര്‍വാധിപത്യത്തിനെതിരായി തൂലിക ചലിപ്പിച്ച പോരാളിയാണ് അദ്ദേഹം’, ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button