Latest NewsNewsInternationalGulfOman

ഇന്ത്യയിൽ നിന്നും പാകിസ്താനിൽ നിന്നും പക്ഷികളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് ഒമാൻ

മസ്‌കറ്റ്: ഇന്ത്യ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും പക്ഷികളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് ഒമാൻ. ഇതുസംബന്ധിച്ച ഉത്തരവ് ഒമാൻ പുറപ്പെടുവിച്ചു. കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Read Also: ‘ഞാന്‍ പെട്ടുനില്‍ക്കുകയാണടാ’ എന്നാണ് സുഹൃത്തുക്കളോട് പറഞ്ഞത്: ഗോകുലിനെ കുടുക്കാന്‍ രമേശിന്റെ രണ്ടാം ഭാര്യയുടെ ശ്രമം

ഇന്ത്യയിലെ ഉത്തർപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും പാകിസ്താനിലെ പഞ്ചാബ് മേഖലയിൽ നിന്നും ജീവനുള്ള പക്ഷികളെ ഇറക്കുമതി ചെയ്യുന്നത് താത്ക്കാലികമായി നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണ് മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും പക്ഷികളെ ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് നിരോധനം നിലനിൽക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ അംഗീകൃത വളർത്തുമൃഗ സംരക്ഷണ സമിതിയുടെ ശുപാർശ പ്രകാരമാണ് പുതിയ നടപടി.

Read Also: കൊടകര കുഴല്‍പ്പണ വിവാദം: ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍ ചേര്‍ന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button