കുവൈറ്റ് സിറ്റി : തൊഴില്‍ ഉപേക്ഷിച്ച് പോകുന്നവരില്‍ കൂടുതലും ഇന്ത്യക്കാരാണെന്ന് ലേബര്‍ മാര്‍ക്കറ്റ് സിസ്റ്റം പുറപ്പെടുവിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 21,341 ഇന്ത്യക്കാരാണ് സ്വകാര്യ മേഖലയില്‍ മാത്രം പുറത്തുപോയത്.
Read Also : ഫൈസര്‍ വാക്‌സിന്റെ മൂന്നാം ഡോസ് നല്‍കാന്‍ ഒരുങ്ങി കുവൈറ്റ്
ഗാര്‍ഹിക തൊഴില്‍ മേഖലയിലും തൊഴില്‍ ഉപേക്ഷിച്ചവരില്‍ കൂടുതല്‍ പേരും ഇന്ത്യക്കാരാണ്. 10,169 പേര്‍. 11,135 ഈജിപ്തുകാരും, 6,136 ബംഗ്ലാദേശുകാരും ഈ കാലയളവില്‍ കുവൈറ്റില്‍ നിന്ന് പോയി. ഫിലിപ്പീന്‍സാണ് രണ്ടാമത് 2543 പേര്‍.
രാജ്യം വിട്ട ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം
ഇന്ത്യ- 10169
ഫിലിപ്പീന്‍സ്- 2543
ബംഗ്ലാദേശ്- 773
എത്യോപ്യ- 177
നേപ്പാള്‍- 664
ഇന്തോനേഷ്യ- 22
ഐവറി കോസ്റ്റ്- 249
പാകിസ്ഥാന്‍- 17
ബാക്കി രാജ്യങ്ങളില്‍ നിന്ന്- 431
കുവൈറ്റില്‍ സ്വകാര്യ മേഖലയില്‍ നിന്ന് പോയവര്‍
ഇന്ത്യ- 21341
ഈജിപ്ത്- 11135
ബംഗ്ലാദേശ്- 6136
പാകിസ്ഥാന്‍- 1250
ഫിലിപ്പീന്‍സ്- 1953
സിറിയ- 253
നേപ്പാള്‍- 4185
ജോര്‍ദാന്‍- 236
ഇറാന്‍- 210
ബാക്കി രാജ്യങ്ങളില്‍ നിന്ന്- 4268
Post Your Comments