കൊച്ചി: ആമസോണിലെ പുളിങ്കുരുവിന്റെ വില കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാളികൾ. പുളിയെടുത്ത് പുളിങ്കുരു വെറുതേ വലിച്ചെറിഞ്ഞിരുന്ന നിമിഷങ്ങളെ നമ്മൾ ശപിക്കാൻ പാകത്തിനാണ് ഇന്ന് പുളിങ്കുരുവിന്റെ വില. എന്തോരം പുളിങ്കുരു അന്ന് നമ്മളൊക്കെ വെറുതേ ചുട്ട് തിന്നിട്ടുണ്ട്, ഇടിച്ചു പുട്ടുണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇന്നിപ്പോൾ കാലം മാറി കഥകൾ മാറി. അന്നത്തെ ആ പുളിങ്കുരു ഇന്ന് നല്ല ഗമയോടെ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ കയറിയിരിപ്പുണ്ട്. അതും നമ്മൾ മലയാളികളെ ഞെട്ടിക്കുന്ന വിലയില്‍.
Also Read:വ്യായാമത്തിലൂടെ രക്തസമ്മർദ്ദം കുറയ്ക്കാം!
ആമസോണില്‍ കാല് കിലോക്ക് 149 രൂപ, അര കിലോക്ക് 399 രൂപ, വറുത്തതാണെങ്കില്‍ 900 ഗ്രാമിന് 299 രൂപ എന്നിങ്ങനെ പോകുന്നു വില. ഫ്ലിപ്കാര്ട്ടിലെത്തുമ്പോള് 100 ഗ്രാമിന് 125, 50 കുരുവുള്ള പാക്കറ്റിന് 149, ആയിരം കുരുവുള്ള ഒരു കിലോ പാക്കറ്റിന് 649, വറുത്തെടുത്ത 200 കുരുക്കളടങ്ങിയ പാക്കറ്റിന് 120 രൂപ എന്നിങ്ങനെയാണ് വില. ഇവക്കെല്ലാം കീഴില്‍ പലരും വാങ്ങി ഉപയോഗിച്ചതിെന്റ അഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട്. പുളിയും കുരുവും മാത്രമല്ല, പുളിങ്കുരു പൊടിച്ചതും കിട്ടും ഓണ്‍ലൈനില്‍.
നാട്ടിൻ പുറങ്ങളിൽ നിന്ന് കാണാതായെങ്കിലും നമ്മുടെ കുന്നിക്കുരുവും മഞ്ചാടിക്കുരുവുമൊക്കെ ഓണ്‍ലൈനില്‍ സുലഭമായി ലഭിയ്ക്കുന്നുണ്ട്. അല്ലെങ്കിലും കണ്ണുള്ളപ്പോൾ നമുക്കതിന്റെ വിലയറിയില്ലല്ലോ. പുളിങ്കുരുവിന് ധാരാളം ഗുണങ്ങളുണ്ട്. അതുകൊണ്ട് തന്നെയാണ് കാലം മാറും തോറും അതിന്റെ മൂല്യം കൂടുന്നതും.
അതേസമയം, ഒരുകാലത്ത് നമ്മളൊക്കെ വെറുതേ പെറുക്കിക്കൂട്ടി വച്ചിരുന്ന മഞ്ചാടിക്കുരു പാക്കറ്റിന് 145 രൂപയാണ് ആമസോണിൽ. 500 എണ്ണത്തിന്റെ പാക്കറ്റിന് 495 രൂപയും. ഇത് ആമസോണിലെ വിലയാണെങ്കിൽ ഫ്ലിപ്കാർട്ടിൽ എത്തുമ്പോൾ കളി മാറുന്നു. 500 ഗ്രാമിന് 749 രൂപയാണ് ഇവിടെ മഞ്ചാടിക്കുരുവിന്. കാലം പോയൊരു പോക്കേ.
Post Your Comments