Latest NewsNewsLife Style

വാളൻപുളി ചില്ലറക്കാരനല്ല: ഭക്ഷണത്തിൽ പുളി ഉൾപ്പെടുത്തിയാലുള്ള അഞ്ച് ഗുണങ്ങൾ ഇവയാണ് 

 

മധുരവും പുളിയും ഇടകലർന്ന രുചി പകരുന്ന ‘വാളൻപുളി’ മലയാളികൾക്ക് ഒഴിവാക്കാനാകാത്ത ഒന്നാണ്. ചമ്മന്തി അരയ്‌ക്കുമ്പോൾ മുതൽ സാമ്പാർ തയ്യാറാക്കുമ്പോൾ വരെ വാളൻപുളിയെ മിക്കവരും ആശ്രയിക്കാറുണ്ട്. ചിലർ മീൻകറി പാകം ചെയ്യുമ്പോൾ കുടംപുളിക്ക് പകരമായി വാളൻപുളി ഉപയോഗിക്കുന്നു. ഇന്ത്യൻ ഭക്ഷണരീതികളിൽ ഒട്ടുമിക്ക വിഭവങ്ങളിലും പുളിയുടെ സാന്നിധ്യമുണ്ടാകാറുണ്ടെന്നതാണ് പ്രത്യേകത.

 

ഭക്ഷ്യ വിഭവങ്ങളെ രുചികരമാക്കുക എന്ന് മാത്രമല്ല, മറ്റ് ചില സവിശേഷകതകളും പുളിക്കുണ്ട്. വിവിധതരം പ്രോട്ടീനുകൾ, ഫൈബർ, വിറ്റാമിൻ ബി1, ബി3, പൊട്ടാസ്യം എന്നിവയ്‌ക്കൊപ്പം ഉയർന്ന കാർബോഹൈഡ്രേറ്റും വാളൻപുളിയിൽ അടങ്ങിയിട്ടുണ്ട്.

 

കാർബോഹൈഡ്രേറ്റിനോടൊപ്പം പഞ്ചസാരയുടെ അളവും പുളിയിൽ ഉള്ളതിനാൽ പ്രമേഹ രോഗികൾ കുറഞ്ഞ അളവിൽ മാത്രം പുളി ഉപയോഗിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കാറുള്ളത്. മറിച്ച് പ്രമേഹരോഗമില്ലാത്തയാളുകൾക്ക് ദൈനംദിന ജീവിതത്തിൽ വാളൻപുളി ഏറെ സഹായകരമാകുമെന്നാണ് കണ്ടെത്തൽ.

 

കാർബോഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയിട്ടുണ്ടെങ്കിലും പുളിയിൽ കൊഴുപ്പിന്റെ അംശമില്ല. കൂടാതെ, പുളിയിൽ അടങ്ങിയിട്ടുള്ള ഫ്‌ളേവനോയ്ഡുകളും പോളിഫെനോളുകളും ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നു. ഇതിലുള്ള എൻസൈം എന്ന ഘടകം വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതുവഴി ശരീരഭാരം നിയന്ത്രിക്കാൻ വാളൻപുളി സഹായിക്കുന്നു.

 

വയറിലെ പേശികളെ ശക്തിപ്പെടുത്താൻ പുളിക്ക് കഴിയും. അതിനാൽ വയറിളക്കത്തിനുള്ള മികച്ച പ്രതിവിധി കൂടിയാണ് വാളൻപുളി. ദഹനപ്രശ്‌നങ്ങളെ ഒരുപരിധിവരെ സുഗമമാക്കാൻ പുളിക്ക് സാധിക്കും.

 

പുളിയിലെ ഫ്‌ളേവനോയ്ഡുകൾ ചീത്ത കൊളസ്ട്രോളിന്റെ (എൽ.ഡി.എൽ) അളവ് കുറയ്‌ക്കാനും നല്ല കൊളസ്ട്രോളിന്റെ (എച്ച്.ഡി.എൽ) അളവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു. അതുവഴി ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത തടയപ്പെടുന്നു. പുളിയിലടങ്ങിയിട്ടുള്ള പൊട്ടാസ്യം എന്ന ഘടകം ഹൈപ്പർടെൻഷൻ നിയന്ത്രിക്കാനും സഹായിക്കുന്നു. ഇതുവഴി ആരോഗ്യമുള്ള ഹൃദയത്തെ പരിപാലിക്കാൻ പുളിക്ക് കഴിയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button