Latest NewsKeralaNattuvarthaNews

വി എം സുധീരൻ രാജിവച്ചു: പ്രവർത്തകനായി തുടരും, നേതൃത്വങ്ങളോട് കടുത്ത അതൃപ്തി

തിരുവനന്തപുരം: കെ.പി.സി.സി മുന്‍ പ്രസിഡന്‍റും കോണ്‍ഗ്രസ്​ നേതാവുമായ വി.എം.സുധീരന്‍ പാര്‍ട്ടി രാഷ്​ട്രീയകാര്യസമിതിയില്‍ നിന്ന്​ രാജിവെച്ചു. നേതൃത്വങ്ങളോടുള്ള കടുത്ത അതൃപ്തിയെത്തുടർന്നാണ് രാജിയെന്നാണ് സൂചന. പ്രസിഡന്‍റ്​ കെ.സുധാകരന്​ രാജി​ക്കത്ത്​ കൈമാറികൊണ്ടായിരുന്നു രാജി. കേരള രാഷ്ട്രീയ ചരിത്രത്തിൽ കോൺഗ്രസിനെ വീണ്ടും വലിയ പ്രതിസന്ധികളിലേക്കാണ് ഈ രാജി നയിക്കുന്നത്. ഇതിനോടകം തന്നെ 11 നേതാക്കളാണ് പാർട്ടി വിട്ടു പുറത്തു പോയിട്ടുള്ളത്.

Also Read:ര​ക്ത​വും ജീ​വ​നും ന​ല്‍​കി മ​ല​ബാ​ര്‍ ജ​ന​ത ന​ട​ത്തി​യ പോ​രാ​ട്ട​ത്തെ മായ്ച്ചു കളയാൻ അനുവദിക്കില്ല: ജമാഅത്തെ ഇസ്ലാമി

കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നടന്ന പൊട്ടിത്തെറികളുടെ ഭാഗമാണ് രാജിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. എന്നാൽ ശാരീരിക അസ്വസ്ഥതകളുണ്ടെന്ന്​ ​വി എം സുധീരൻ സുധാകരനെ ഫോണില്‍ വിളിച്ച് അറിയിച്ചിട്ടുണ്ടായിരുന്നു. സുധാകരന്റെ നഷ്ടം പാർട്ടിയുടെ മുന്പോട്ടുള്ള പോക്കിനെ ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

അതേസമയം, രാജി വച്ചെങ്കിലും കോണ്‍ഗ്രസിന്‍റ സാധാരണ പ്രവര്‍ത്തനകനായി തുടരുമെന്ന്​ വി.എം.സുധീരന്‍ പറഞ്ഞു. പുനഃസംഘടനയുമായി ബന്ധപ്പെട്ട്​ സുധീരന്​ കടുത്ത അതൃപ്​തിയുണ്ടെന്നും, പുനഃസംഘടനയില്‍ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം പാര്‍ട്ടി പരിഗണിക്കാത്തതാണ് കാരണമെന്നും മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button