Latest NewsCinemaMollywoodNews

മാളികപ്പുറം കണ്ടു, ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു: വിഎം സുധീരന്‍

ഉണ്ണി മുകുന്ദൻ കേന്ദ്രകഥാപാത്രത്തിലെത്തിയ ‘മാളികപ്പുറം’ കേരളക്കരയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ, വേറിട്ട രൂപത്തിലും ഭാവത്തിലും ഉണ്ണി മുകുന്ദൻ നിറഞ്ഞാടിയപ്പോൾ സോഷ്യൽ മീഡിയ നിറയെ മാളികപ്പുറം വിശേഷങ്ങളാണ്.

ബോക്സ് ഓഫീസിലും മികച്ച പ്രതികരണം നേടുന്ന ചിത്രത്തെ പ്രശംസിച്ച് കൊണ്ട് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ, ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍.

‘ലതയോടൊപ്പം മാളികപ്പുറം കണ്ടു. ചിത്രം നന്നായിരിക്കുന്നു.. ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു’ വിഎം സുധീരന്‍ ഫേസ്ബുക്കിൽ കുറിച്ചു.

Read Also:- റിയാദിലേക്ക് പ്രവേശിക്കുന്ന ട്രക്കുകൾക്ക് പ്രത്യേക നിബന്ധനകൾ: വിശദാംശങ്ങൾ അറിയാം

അതേസമയം മാളികപ്പുറം വിജയകരമായി തിയേറ്ററിൽ പ്രദർശനം തുടരുന്നതിനിടെ ചിത്രത്തിലെ അണിയറ പ്രവർത്തകർക്ക് നന്ദി പറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ. സിനിമയിലെ ഓരോ അണിയറ പ്രവർത്തകരെ പറ്റിയും എടുത്തു പറയാതെ തനിക്ക് മാളികപ്പുറത്തിന്റെ വിജയം ഉൾകൊള്ളാൻ സാധിക്കുകയില്ലെന്നും ഈ വിജയം അവരുടെയും കൂടെ കഠിനപ്രയത്നത്തിന്റേത് ആണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button