മലപ്പുറം: രക്തവും ജീവനും നല്കി 1921 ൽ മലബാര്‍ ജനത നടത്തിയ പോരാട്ടത്തെ സ്വാതന്ത്ര്യ സമരത്തില്‍നിന്ന് നീക്കാൻ അനുവദിക്കില്ലെന്ന് ജമാഅത്തെ ഇസ്ലാമി കേരള. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ നാട്ടില്‍നിന്ന് കെട്ടുകെട്ടിക്കാന്‍ നടത്തിയതാണ് മലബാർ കലാപമെന്നും ജമാഅത്തെ ഇസ്ലാമി കേരള പറഞ്ഞു.
Also Read:പ്രളയബാധിതർക്കുള്ള ധനസഹായം ട്രഷറികളിൽ കെട്ടിക്കിടക്കുന്നു: അര്‍ഹര്‍ പട്ടികയ്ക്ക് പുറത്തെന്ന് ആരോപണം
‘നാടിനു വേണ്ടി ജീവന് ത്യജിച്ച ധീര ദേശാഭിമാനികളെ രക്തസാക്ഷി പട്ടികയില്‍നിന്ന് നീക്കാനുള്ള സംഘ്പരിവാര്‍ ഭരണകൂട നീക്കം മതേതര സമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കു’മെന്നും ജമാഅത്തെ ഇസ്ലാമി കേരള പറഞ്ഞു.
‘ചരിത്രയാഥാര്‍ഥ്യങ്ങളെ വളച്ചൊടിച്ച് അസത്യം പ്രചരിപ്പിക്കാമെന്നത് ഫാഷിസ്റ്റുകളുടെ വ്യാമോഹം മാത്രമാണ്. പിറന്ന നാടിനെ അധിനിവേശ ശക്തികളില്‍നിന്ന് വിമോചിപ്പിക്കേണ്ടത് മതപരമായ ബാധ്യതയാണെന്നു തിരിച്ചറിഞ്ഞ് മലബാറിലെ മുസ്ലിം സമൂഹം ഇതര മതസമൂഹങ്ങളോട് ചേര്‍ന്നുനിന്ന് നടത്തിയ സമരത്തെ കളവുകള്‍ ആവര്‍ത്തിച്ച് ഇരുട്ടാക്കാനാണ് ശ്രമം നടത്തുന്ന’തെന്നും ജമാഅത്തെ ഇസ്ലാമി കൂട്ടിച്ചേർത്തു.
Post Your Comments