ThiruvananthapuramKeralaNattuvarthaLatest NewsNews

സ്‌നേഹത്തിന് മുന്നില്‍ രാഷ്ട്രീയ മല്‍സരം ഒഴിവാക്കണം: പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് വിഎം സുധീരൻ

തിരുവനന്തപുരം: അന്തരിച്ച കോൺഗ്രസ് നേതാവും എംഎൽഎയുമായ ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമായിരുന്ന പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരൻ. ഉമ്മന്‍ ചാണ്ടിയെന്ന സ്‌നേഹത്തിന് മുന്നില്‍ രാഷ്ട്രീയ മല്‍സരം ഒഴിവാക്കണമെന്ന് സുധീരൻ ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനായിരിക്കും അവിടെ മല്‍സരിക്കുകയെന്നു കേള്‍ക്കുന്നതായും വിഎം സുധീരന്‍ പറഞ്ഞു.

നേരത്തെ സമാന അഭിപ്രായം കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പങ്കുവച്ചിരുന്നു. എന്നാല്‍ ഇതെല്ലാം അരാഷ്ട്രീയ നിലപാടാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ മറുപടി നല്‍കി. മത്സരം വ്യക്തികള്‍ തമ്മിലല്ലെന്നും ആശയങ്ങള്‍ തമ്മിലാണെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി. ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുള്ള ഭയമാണ് കോണ്‍ഗ്രസിനെ നയിച്ചുകൊണ്ടിരിക്കുന്നതെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയം അവര്‍ക്കിടയില്‍ വലിയ പ്രശ്നമായിട്ടുണ്ടെന്ന് തോന്നുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button