കുവൈത്ത് സിറ്റി : സുരക്ഷിത രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി യൂറോപ്യന്‍ യൂണിയൻ. കുവൈത്തിനെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഉൾപ്പെടുത്തി. കോവിഡ് രൂക്ഷമായതിന് ശേഷം ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് ഒരു വര്‍ഷത്തിനു ശേഷം നീക്കിയത്. വിവിധ രാജ്യങ്ങളിലെ കോവിഡ് സാഹചര്യം പരിഗണിച്ചാണ് തീരുമാനമെന്നും യൂറോപ്പിലെത്തുന്ന സഞ്ചാരികള്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Read Also : ലോകത്തിലെ ഏറ്റവും വലിയ ആർട്ട് പീസ് ടവർ ദുബായിൽ ഒരുങ്ങുന്നു
ചിലെ, റുവാണ്ട, ആസ്ട്രേലിയ, കാനഡ, ജോര്ഡന്, ന്യൂസിലന്‍ഡ്, ഖത്തര്‍, സൗദി, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, യുക്രൈന്, ഉറുഗ്വെ, ചൈന, ഹോങ്കോങ് , മക്കാവു, തായ്വാന് എന്നിവയും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിലാണുള്ളത്.
യാത്രക്കാർ 72 മണിക്കൂര്‍ മുമ്പുള്ള ആര്.ടി.പി.സി.ആര് പരിശോധന ഫലം കൈവശം വെക്കണം. യൂറോപ്യന്‍ യൂണിയൻ രാജ്യങ്ങള്‍ക്ക് വേണമെങ്കില്‍ അതത് രാജ്യത്ത് എത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റീന് നിര്‍ദേശിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments