KollamKeralaNattuvarthaLatest NewsNewsCrime

സുനിഷയുടെ ആത്മഹത്യ: ഭർത്താവിന്റെ അച്ഛൻ അറസ്റ്റിൽ, സുഖമില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യം നേടി അമ്മ

കണ്ണൂർ: പ​യ്യ​ന്നൂ​ര്‍ വെ​ള്ളൂ​രിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭര്‍തൃപിതാവ് അ​റ​സ്റ്റി​ല്‍. ആത്മഹത്യ ചെയ്ത സു​നി​ഷ​യു​ടെ ഭര്‍ത്താവ് വി​ജീ​ഷി​ന്‍റെ പിതാവ് കോ​റോം സ്വ​ദേ​ശി ര​വീ​ന്ദ്ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ, ഗാ​ര്‍​ഹി​ക പീ​ഡ​നം എ​ന്നീ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യാ​ണ് ഇയാളെ അ​റ​സ്റ്റ് ചെയ്തിരിക്കുന്നത്.

Also Read:ഓൺലൈനിൽ പണം സമ്പാദിക്കാനുള്ള മികച്ച മൊബൈൽ ആപ്ലിക്കേഷനുകൾ

അതേസമയം, വിജീഷിന്‍റെ മാതാവ് പൊന്നു ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യം നേടി. സുനിതയുടെ ഭർത്താവ് വിജീഷിനെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓ​ഗ​സ്റ്റ് 29നാ​ണ് വി​​ജീ​​ഷി​ന്‍റെ ഭാ​ര്യ സു​നി​ഷ​യെ (26) വെ​ള്ളൂ​രി​ലെ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ലെ കു​ളി​മു​റി​യു​ടെ വെന്‍റി​ലേ​ഷ​നി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഭർത്താവിന്റെയും വീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് യുവതിയുടെ വീട്ടുകാർ ആരോപിച്ചു. ഇതിന് തെളിവായി സുനിഷയുടെ ശബ്ദസന്ദേശങ്ങളും പുറത്തുവിട്ടു.

തന്നെ വിജീഷും വീട്ടുകാരും സ്ഥിരമായി മർദ്ധിക്കുന്നുണ്ടെന്ന് സുനിഷ പറയുന്നതിന്റെ ശബ്ദരേഖ ആയിരുന്നു പുറത്തുവന്നത്. തന്നെ കൂട്ടിക്കൊണ്ട് പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്നുണ്ട്. ഭര്‍തൃ വീട്ടില്‍ ഇനി ജീവിക്കാന്‍ കഴിയില്ലെന്നും ശബ്ദരേഖയില്‍ പറഞ്ഞിരുന്നു. ഒന്നര വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button