
അഹമ്മദാബാദ് : സത്യം തെളിയിക്കാൻ 11-കാരിയുടെ കൈ തിളച്ച എണ്ണയിൽ മുക്കിയതിന് അയൽവാസി പിടിയിൽ. കുട്ടിയുടെ അച്ഛന്റെ പരാതിയിൽ സന്തൽപൂർ സ്വദേശിയായ ലഖി മക്‌വാനയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. വലതുകൈയില്‍ ഗുരുതരമായി പൊള്ളലേറ്റ് പെണ്‍കുട്ടി കരയുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
പെൺകുട്ടിയുടെ കുടുംബവും ലഖി മക്‌വാനയും അയൽക്കാരാണ്. കുറച്ചു ദിവസം മുമ്പ് ലഖി ഒരു പുരുഷനുമായി വഴിവക്കിൽ നിന്ന് സംസാരിക്കുന്നത് പെൺകുട്ടി കണ്ടിരുന്നു. പിറ്റേന്ന് മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് കുട്ടിയെ തന്റെ വീട്ടിലേക്ക് വിളിച്ച ലഖി താൻ പുരുഷനുമായി സംസാരിക്കുന്നത് കണ്ട കാര്യം ആരോടെങ്കിലും പറഞ്ഞിരുന്നോ എന്ന് ചോദിച്ചു. ഇല്ലെന്ന് കുട്ടി പറഞ്ഞത് വിശ്വസിക്കാതെ തിളച്ച എണ്ണയിൽ കൈ മുക്കി സത്യം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.
Read Also : കരളിനെ സംരക്ഷിക്കാന്‍ അഞ്ച് മികച്ച ഫുഡുകള്‍!
വിസമ്മതിച്ചപ്പോൾ ലഖി ബലമായി കുട്ടിയുടെ കൈ എണ്ണയിൽ മുക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടി വന്ന മറ്റൊരു അയൽവാസിയാണ് പതിനൊന്ന്കാരിയെ ആശുപത്രിയിലാക്കിയതും ഇതിന്റെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടതും. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഗുജറാത്ത് ശിശുക്ഷേമ കമ്മീഷൻ കളക്ടറിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
Post Your Comments