AlappuzhaNattuvarthaLatest NewsKeralaNews

ഭാ​ര്യ​യു​ടെ മു​ഖ​ത്ത് തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ചു : ഭര്‍ത്താവ് അറസ്റ്റില്‍

അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം വാ​ര്‍ഡി​ല്‍ പൊ​ക്ക​ത്തി​ല്‍ വീ​ട്ടി​ല്‍ പൊ​ടി​മോ​നെ(27)​യാ​ണ് അറസ്റ്റ് ചെയ്തത്

അ​മ്പ​ല​പ്പു​ഴ: ഭാ​ര്യ​യു​ടെ മു​ഖ​ത്ത് തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച ശേ​ഷം മു​ങ്ങി​യ ഭ​ര്‍ത്താ​വ് പൊലീസ് പിടിയിൽ. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം വാ​ര്‍ഡി​ല്‍ പൊ​ക്ക​ത്തി​ല്‍ വീ​ട്ടി​ല്‍ പൊ​ടി​മോ​നെ(27)​യാ​ണ് അറസ്റ്റ് ചെയ്തത്.

Read Also : സർക്കാർ ഉദ്യോഗസ്ഥൻ്റെ മൊബൈൽ അണക്കെട്ടിൽ വീണു, 3 ദിവസംകൊണ്ട് വെള്ളം വറ്റിച്ച് തെരച്ചിൽ: ഒടുവില്‍ സസ്‌പെന്‍ഷന്‍

ഫെ​ബ്രു​വ​രി 25-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. പൊ​ടി​മോ​ന്‍ ജോ​ലി​ക്ക് പോ​കാ​ത്ത​തി​നെ ചൊ​ല്ലി ഭാ​ര്യ​യു​മാ​യി നി​ര​ന്ത​രം വ​ഴ​ക്കി​ടു​മാ​യി​രു​ന്നു. ഇ​തി​നെ തു​ട​ര്‍ന്നു​ള്ള വി​രോ​ധ​ത്താ​ലാണ് ഭാ​ര്യ​യു​ടെ മു​ഖ​ത്ത് തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ച് പ​രി​ക്കേ​ൽപ്പിച്ച​ത്.

സം​ഭ​വ​ത്തി​ന് ശേ​ഷം മുങ്ങിയ പ്ര​തി​യെ കാ​പ്പി​ല്‍ ഭാ​ഗ​ത്ത് നി​ന്ന് അ​മ്പ​ല​പ്പു​ഴ ഇ​ന്‍സ്പെ​ക്ട​ര്‍ എ​സ്. ദ്വി​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ര​വ​ധി മോ​ഷ​ണ കേ​സി​ലെ പ്ര​തി​യാ​ണി​യാ​ളെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്, ബി​പി​ൻ ദാ​സ്, വി​ഷ്ണു, അ​നീ​ഷ് എ​ന്നി​വ​ർ ഉ​ണ്ടാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button