പത്തനംതിട്ട: അയൽവാസിയുടെ പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു. കോന്നി പ്രമാടം കൈതക്കര സ്വദേശിയായ 16 കാരിയെയാണ് ഇന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിച്ചത്. പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രതി തടവില്‍ കഴിയുകയാണ്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി മാനസിക വിഷമത്തിലായിരുന്നു.
അതേസമയം, തുടരെ തുടരേയുള്ള ഇത്തരം ആത്മഹത്യകൾ വലിയ വിമർശനങ്ങൾക്കാണ് വഴിയൊരുക്കുന്നത്. സർക്കാർ നടത്തുന്ന പദ്ധതികളും വാഗ്ദാനങ്ങളും പാഴായിപ്പോകുന്നുവെന്നാണ് വിമർശനം ഉയരുന്നത്. സ്ത്രീസുരക്ഷ വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങിപ്പോയ സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നും വിമർശനം ഉയരുന്നു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികള്‍ അത്തരം തോന്നല്‍ ഉണ്ടാക്കിയാല്‍ കൗണ്‍സലിംഗ് പിന്തുണക്കായി ഈ നമ്പറുകളില്‍ വിളിക്കാം 1056, 0471- 2552056)
Post Your Comments