തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള കൃഷി, ഭക്ഷ്യ സംസ്കരണം, ചെറുകിട-ഇടത്തരം വ്യവസായം. ഗ്രാമ വികസനം , നൈപുണ്യവികസനം തുടങ്ങിയ വിവിധ മന്ത്രാലയങ്ങളുടെ പദ്ധതികളുമായി ജനങ്ങൾക്ക് പ്രയോജനമായി തിരുവനന്തപുരത്ത് വെള്ളായണി ഫാർമേഴ്സ് പ്രൊഡ്യൂസ് കമ്പനി ആരംഭിച്ചു. പദ്ധതിയുടെ ഉദ്‌ഘാടനം സുരേഷ് ഗോപി എംപി നിർവഹിക്കുമെന്ന് ബിജെപി നേതാവ് എസ് സുരേഷ് അറിയിച്ചു.
അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
അനുഗ്രഹിക്കുക…
പിൻതുണക്കുക…
വെള്ളായണി ഫാർമേഴ്സ് പ്രൊഡ്യൂസ് കമ്പനി ആരംഭിച്ചു…നേമം ബ്ലോക്കിലെ ഔദ്യോഗിക FPC..
രാജ്യത്ത് കാർഷിക വിപ്ലവം സൃഷ്ടിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിയിൽ ഞാനും എന്റെ നാടും ഭാഗഭാക്കാക്കുന്നു.
ജൂൺ 29 ന് കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ ഇൻകോർപ്പറേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു….
നിലവിൽ 350 ലേറെ ഓഹരി ഉടമകളുമായി മുന്നോട്ട് പോകുന്നു…
DPR കേന്ദ്ര സർക്കാരിന് സമർപ്പിച്ചു… അംഗീകാരം ലഭിച്ചു…
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള കൃഷി, ഭക്ഷ്യ സംസ്കരണം, ചെറുകിട-ഇടത്തരം വ്യവസായം. ഗ്രാമ വികസനം , നൈപുണ്യവികസനം.. തുടങ്ങിയ വിവിധ മന്ത്രാലയങ്ങളുടെ പദ്ധതികളുമായി ജനങ്ങളോടൊപ്പം,,,,
വെള്ളായണി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ലോഗോ പ്രകാശനം , വെള്ളായണി കിരീടം കായൽക്കരയിൽ..
സെപ്തംബർ 23 ന് 10.30 ന്
ശ്രീ. സുരേഷ് ഗോപി MP
സഹകരിക്കുക
വിജയിപ്പിക്കുക..
Post Your Comments