കണ്ണൂർ: സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുത്തില്ലെങ്കിൽ ജോലി ഉണ്ടാകില്ലെന്ന് തൊഴിലുറപ്പ് തൊഴിലാളികളെ സി.പി.എം പഞ്ചായത്ത് മെമ്പർ ഭീഷണിപ്പെടുത്തിയത് വിവാദമാകുന്നു. തൊഴിലുറപ്പ് വേതനം 172 രൂപയിൽ നിന്ന് 311 രൂപയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്നത് എം.വി.ഗോവിന്ദന്റെ ജാഥക്ക് ആളെ കൂട്ടാനല്ലെന്ന് ബി.ജെ.പി നേതാവ് എസ്. സുരേഷ്. 24 ന്യൂസ് ചാനലിന്റെ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
‘തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീകളെ വിരട്ടിയും ഭീഷണിപ്പെടുത്തിയുമാണ് സി.പി.എമ്മുകാർ സ്ത്രീകൾ ഗോവിന്ദൻ മാസ്റ്ററുടെ ജാഥയ്ക്ക് കൊണ്ടുപോകുന്നത്. 172 രൂപയിൽ നിന്ന് 311 രൂപയാക്കി കേരളത്തിൽ നൽകുന്നത് പിണറായി വിജയൻ സർക്കാർ അല്ല, നരേന്ദ്ര മോദിയാണ്. നരേന്ദ്ര മോദി പാവപ്പെട്ടവർക്ക് തൊഴിൽ കൊടുക്കുന്നത്, സി.പി.എമ്മിന്റെ പരിപാടികൾക്ക് ആളില്ലാതെ വരുമ്പോൾ ആളെ കൂട്ടാനല്ല. എം.വി.ഗോവിന്ദന്റെ ജാഥക്ക് ആളെ കൂട്ടാനല്ല മോദി സർക്കാർ തൊഴിലുറപ്പുകാർക്ക് ജോലിയും കൂലിയും നൽകുന്നത്’, എസ്. സുരേഷ് പറഞ്ഞു.
അതേസമയം, ജാഥയ്ക്ക് എത്താത്തവര്‍ക്ക് ജോലി നല്‍കേണ്ടി വരുമോയെന്ന് ചിന്തിക്കേണ്ടി വരുമെന്ന് നേതാവ് പറയുന്നതിന്റെ ഓഡിയോ സോഷ്യൽ മീഡിയകളിൽ കഴിഞ്ഞ ദിവസം വൈറലായിരുന്നു. കേന്ദ്ര സർക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിയും അതിലേക്കായി നൽകുന്ന ഫണ്ടും എങ്ങിനെയാണ് സി.പി.എം പാർട്ടി തങ്ങളുടെതായി കൈയ്യടക്കി വെച്ചിരിക്കുന്നതെന്നതിന്റെ തെളിവാണിത്. തൊഴിലുറപ്പ് തൊഴിലാളികളുടെ പണി നിർത്തിവയ്ച്ച് മീറ്റീങ്ങിൽ എത്തിക്കണം എന്ന നിർദ്ദേശം പാർട്ടി തലപ്പത്ത് നിന്നും വന്നതാണോ, അതോ പ്രാദേശിക നേതാവിന്റെ കുബുദ്ധിയിൽ തോന്നിയതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
Post Your Comments