കഴിഞ്ഞ ദിവസമാണ് അമൃതയുടെ അച്ഛനും പ്രശസ്ത ഓടക്കുഴൽ കലാകാരനുമായ പി.ആർ.സുരേഷ് (60) അന്തരിച്ചത്. സുരേഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ വികാരഭരിതമായ രംഗങ്ങൾ. അച്ഛന്റെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് മാറി മാറി ചുംബിച്ച് മക്കളായ അമൃതയും അഭിരാമിയും. നെഞ്ചുതകർന്നു കരഞ്ഞ ഭാര്യ ലൈലയെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഏറെ പ്രയാസപ്പെട്ടു. അച്ഛന്റെ കൂടെ എപ്പോഴുമുണ്ടായിരുന്ന വടി അമൃത മൃതദേഹത്തോടൊപ്പം വെച്ചു. ഈ കാഴ്ച അടുത്ത് നിന്നവരെ നൊമ്പരത്തിലാഴ്ത്തി.
അമൃതയെ ചേർത്തുപിടിച്ച് ജീവിതപങ്കാളിയും സംഗീതസംവിധായകനുമായ ഗോപി സുന്ദറും ഒപ്പമുണ്ടായിരുന്നു. മുത്തച്ഛന്റെ വിയോഗത്തിൽ കരഞ്ഞ് തളർന്ന പാപ്പുവിനെയും കാണാം. അമൃത തന്നെയാണ് പിതാവിന്റെ മരണം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ‘ഞങ്ങടെ പൊന്നച്ചൻ ഇനി ഭഗവാന്റെ കൂടെ’ എന്നാണ് അമൃത പിതാവിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചത്. പച്ചാളം ശ്മശാനത്തിൽ സംസ്കരിക്കും. ഗായിക അഭിരാമി സുരേഷാണ് ഇളയ മകൾ.
പ്രണയത്തിലൂടെ ഒന്നായവർ ആണ് അമൃതയുടെ അച്ഛനും അമ്മയും. അച്ഛന്റെ പുല്ലാങ്കുഴലിൽ വീണുപോയതാണ് തന്റെ അമ്മയെന്ന് ഒരിക്കൽ അമൃത പറഞ്ഞിരുന്നു. ‘ഞാൻ ഒരു ക്രൈസ്തവ കുടുംബത്തിൽ നിന്നുള്ള ആളാണ്. ‘മുരളി ഗാനം കേട്ടിട്ടാണോ സുരേഷിലേക്ക് പോയത് എന്ന് അവതാരകൻ ചോദിക്കുമ്പോൾ അതേ എന്ന മറുപടിയാണ് ലൈല നൽകിയത്. ഞങ്ങളുടെ ചർച്ചിൽ ഒരു കൊയർ ഉണ്ടായിരുന്നു. അപ്പോൾ ഒരിക്കൽ കലാഭവനിൽ നിന്നും ഒരു പ്രോഗ്രാം ഉണ്ടായി. അങ്ങനെ വന്നു കണ്ടു ഇഷ്ടപ്പെട്ടതാണ്. സാഹസികമായ ഒളിച്ചോട്ടം ആയിരുന്നു എന്നാണ് അമൃത പറയുന്നത്.
Post Your Comments