തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസില്‍ വിധി പ്രസ്താവം ഫുള്‍ ബെഞ്ചിന് വിട്ടു. ഭിന്നവിധി വന്നതാണ് ഫുള്‍ ബെഞ്ചിലേക്ക് വിടാന്‍ കാരണമായത്. ഇതിനെതിരെ രൂക്ഷമായ പ്രതികരണവുമായി ബിജെപി നേതാവ് എസ്.സുരേഷ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇതിനെതിരെ പ്രതികരിച്ച് അദ്ദേഹം രംഗത്ത് എത്തിയത്.
Read Also: ആറ് മാസം ഗര്‍ഭിണിയായ സ്ത്രീയേയും കുട്ടികളേയും വധശിക്ഷയ്ക്ക് വിധേയരാക്കി ഉത്തര കൊറിയ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘താത്കാലിക മുഖ്യമന്ത്രി, ഫുള്‍ ആയാലും ഹാഫ് ആയാലും മാപ്പില്ല. പിണറായിക്കെതിരെ വിധിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസ്സും – സിപിഎമ്മും ചേര്‍ന്ന് കറുപ്പണിഞ്ഞ് ഡെല്‍ഹി മോഡല്‍ സമരം ചെയ്‌തേനെ …?? ഒരു ഉപലോകായുക്തയെ കൂടി കേള്‍ക്കട്ടെ എന്ന വിചിത്ര വിധിക്കാണോ ! ഒരു വര്‍ഷമായി അടയിരുന്നത്??’
‘പിണറായിയെ രക്ഷിക്കുന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമില്ലല്ലോ? K.T. ജലീലിന്റെ fb പോസ്റ്റുകളും , കോടതി വിധിക്കെതിരെ CPM-കോണ്‍ഗ്രസ് തെരുവ് കലാപങ്ങളും …… മുന്നറിയിപ്പായിരുന്നോ ? നീതിന്യാനയത്തെ ഭയപ്പെടുത്തുന്നോ? അങ്ങനെ ഉണ്ടാകാതിരിക്കട്ടെ ….. ദുരൂഹതകള്‍ ….. നീങ്ങട്ടെ പ്രളയത്തില്‍ ജീവനുള്‍പ്പെടെ സകലതും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസം പകരാന്‍ കുടുക്ക പൊട്ടിച്ചും ആടുവിറ്റും കമ്മല്‍ വിറ്റും മനുഷ്യര്‍ നല്‍കിയ പണമാണ് …..ഈ ശവംതീനികളായ കമ്മ്യൂണിസ്റ്റുകള്‍ കൊള്ളയടിച്ചത്’.
Post Your Comments