തിരുവനന്തപുരം: ഏജന്റിന്റെയും സ്പോൺസറിന്റെയും ചതിയിൽ ഗൾഫിൽ കുടുങ്ങിപ്പോയി നാട്ടിലെത്താൻ കഴിയാതെ കഷ്ടപ്പെട്ട സ്ത്രീകൾക്ക് രക്ഷകനായി സുരേഷ് ഗോപി. ഗൾഫിൽ ജോലിക്കായെത്തിയ ലത്തീഫാ ബീവിയും സരസ്വതിയും കഴിഞ്ഞ രണ്ട് വർഷമായി ദുരിതക്കയത്തിലായിരുന്നു. കൊണ്ടുപോയ ഏജന്റുമാരും സ്പോൻസറും കൈവിട്ടു ജീവിതം വഴിമുട്ടി നിൽക്കുമ്പോഴാണ് സുരേഷ് ഗോപി വിവരം അറിഞ്ഞ് ഇവരെ സഹായിച്ചത്. ഇന്ത്യൻ എംബസി അധികൃതരുമായി ബന്ധപ്പെട്ട് രണ്ടു പേരെയും എംബസിയിൽ എത്തിച്ചു. കെട്ടിവക്കാനുള്ള രണ്ടര ലക്ഷത്തോളം രൂപ നൽകി. അവർ ഇപ്പോൾ നാട്ടിലെത്തിയിരിക്കുകയാണ്. കുറിപ്പ് പങ്കുവെച്ചത് ബിജെപി നേതാവ് എസ് സുരേഷ് ആണ്.
സുരേഷിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ലത്തീഫാ ബീവിക്കും സരസ്വതിക്കും ഇത് പുനർജന്മം ….
ദൈവദൂതനായി സുരേഷ് ഗോപി …
ഗൾഫിൽ ജോലിക്കായ് എത്തിയ ഈ സഹോദരിമാർ കഴിഞ്ഞ രണ്ട് വർഷമായി ദുരിതക്കയത്തിലായിരുന്നു…. കൊണ്ടുപോയ ഏജന്റുമാരും സ്പോൻസറും കൈവിട്ടു …. ജീവിതം വഴിമുട്ടി നിൽക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ സ്നേഹസ്പർശം ലഭിച്ചത് …
അദ്ദേഹം ഇന്ത്യൻ എംബസി അധികൃതരുമായി ബന്ധപ്പെട്ട് രണ്ടു പേരെയും എംബസിയിൽ എത്തിച്ചു. കെട്ടിവക്കാനുള്ള രണ്ടര ലക്ഷത്തോളം രൂപ നൽകി…
അതിനെ തുടർന്ന് ഇന്നലെ രാത്രി മസ്ക്കറ്റിൽ നിന്ന് കയറ്റി അയച്ച സഹോദരിമാർ രാവിലെ 4 മണിക്ക് തിരുവനന്തപുരത്തെത്തിയപ്പോൾ ,
ഉറ്റവരേയും ഉടയവരേയും കണാൻ കഴിഞ്ഞ ആനന്താശ്രുക്കളുമായ്….
എയർ പോർട്ടിൽ എന്നോടൊപ്പം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷും, സഹപ്രവർത്തകരും എത്തി….
സുരേഷ് ഗോപിയുടെ ആതുര സേവനത്തിന്റെ ഉദാത്തമായ മറ്റൊരു മാതൃകയാണിത്.
Congratulations #SureshGopi Ex.MP
#BJPLeader #KSurendran #Blsanthosh #bjp4kovalam #bjp4trivandrum #BJP4IND #JPNadda
Post Your Comments