
കോട്ടയം: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്ക് ജിഹാദ്/ലൗ ജിഹാദ് പരാമർശം വിവാദമായതോടെ വിഷയത്തിൽ വാദപ്രതിവാദങ്ങളും കൊഴുക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, ജിഹാദ് വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നവരെ പരിഹസിച്ച് ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്. പാലാ ബിഷപ്പ് ബോളുമായി ഇറങ്ങിയെന്നും സംഘികൾ ബിഷപ്പിനൊപ്പം കളിക്കാൻ കൂടിയെന്നും ജോമോൾ പരിഹസിക്കുന്നു. കോൺഗ്രസ് മാറിനിന്നു വിസിലടിക്കുകയായിരുന്നുവെന്നും ജിഫ്രി തങ്ങൾ കളത്തിലിറങ്ങാതെ കരക്കിരുന്ന് ഗോളടിച്ചുവെന്നും ജോമോൾ പരിഹസിക്കുന്നു.
ഇന്ത്യയിൽ വന്ന് പാവപ്പെട്ടവന്റെ ദാരിദ്ര്യം മുതലെടുത്തു മതപരിവർത്തനം നടത്തി കത്തോലിക്കാ സഭ കെട്ടിപ്പടുത്ത കഥയൊക്കെ മറന്നുപോയ സകല ക്രിസംഘികൾക്കും വേണ്ടത് വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം കൊടുത്തുവെന്ന് ജോമോൾ പറയുന്നു. ബിസ്ക്കറ്റും പാൽപ്പൊടിയും കൊടുത്ത് ആളെ കൂടെ കൂട്ടി മതം മാറ്റിയ ടീംസിനൊക്കെ ഇപ്പൊ മറ്റു മതക്കാർ തരുന്ന ഭക്ഷണം കഴിക്കരുത് എന്ന് ഉപദേശിക്കാൻ യാതൊരു ഉളുപ്പുമില്ലല്ലോ എന്നും പോസ്റ്റിൽ പറയുന്നു. മതം വർഷങ്ങൾക്ക് മുന്നേ ഉപേക്ഷിച്ചത് എത്ര നന്നായെന്നാണ് ജോമോൾ പറയുന്നത്.
ജോമോൾ ജോസഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
ജിഹാദ് പോരാട്ടം ഇതുവരെ.. (ഓ ഗുയ്സ് വീ ആർ സേഫ് )
പാലാ ബിഷപ്പ് ബോളുമായി കളത്തിലിറങ്ങി.. കൂടെ കളിക്കാൻ സംഘികളും ബിഷപ്പിന്റെ കൂടെ കൂടി.. കോൺഗ്രസ് നേതാക്കൾ മാറി നിന്ന് വിസിലടിച്ചു.. ജിഫ്രി തങ്ങൾ കളിക്കാൻ കളത്തിറങ്ങാതെ കരക്കിരുന്ന് ബിഷപ്പിന്റെ അണ്ണാക്കിലേക്ക് വെച്ചടിച്ചത് കണ്ട് ഗ്യാലറി അലറി വിളിച്ചു… ഗോൾ ഗോൾ ഇന്ന് കളത്തിലേക്ക് ചാടിയിറങ്ങി തുരുതുരാ ഷോട്ടുകൾ ഉതിർക്കുന്ന വെള്ളാപ്പള്ളിയെ ആണ് കണ്ടത്. ബിഷപ്പിനും കുത്തിക്കഴപ്പ് മൂത്ത സകല പാതിരിമാർക്കും മുഖത്തും അണ്ണാക്കിലും കുനിച്ചു നിർത്തിയും ഒക്കെ നല്ല താങ്ങു താങ്ങാൻ വെള്ളാപ്പള്ളി മടിച്ചില്ല.. ഇമ്മാതിരി ഗോൾ വർഷം അർജന്റീനയുടെ ഗോൾ പോസ്റ്റിനു പോലും കാണാൻ യോഗമുണ്ടായി കാണില്ല.. ഹെന്റമ്മോ, ഗോളോട് ഗോൾ . ഇന്ത്യയിൽ വന്ന് പാവപ്പെട്ടവന്റെ ദാരിദ്ര്യം മുതലെടുത്തു മതപരിവർത്തനം നടത്തി കത്തോലിക്കാ സഭ കെട്ടിപ്പടുത്ത കഥയൊക്കെ മറന്നുപോയ സകല ക്രിസംഘികൾക്കും വേണ്ടത് കിട്ടിക്കാണണം.. ബിസ്ക്കറ്റും പാൽപ്പൊടിയും കൊടുത്ത് ആളെ കൂടെ കൂട്ടി മതം മാറ്റിയ ടീംസിനൊക്കെ ഇപ്പൊ മറ്റു മതക്കാർ തരുന്ന ഭക്ഷണം കഴിക്കരുത് എന്ന് ഉപദേശിക്കാൻ യാതൊരു ഉളുപ്പുമില്ല എന്നത് കാണുമ്പോ വല്ലാത്തൊരു ഇത്.. ഈ കോപ്പിലെ മതം വർഷങ്ങൾക്ക് മുന്നേ ഉപേക്ഷിച്ചത് എത്ര നന്നായി.
Post Your Comments