Latest NewsKeralaNews

‘ഉണ്ണി മുകുന്ദനെ പോലെ ഒരാൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒന്നാംതരം വിവരക്കേട്, ഗുണമുണ്ടായത് യൂട്യൂബർക്ക്’: ജോമോൾ ജോസഫ്

യൂട്യൂബറെ അസഭ്യം പറഞ്ഞ സംഭവത്തില്‍ നടൻ ഉണ്ണി മുകുന്ദനെ പിന്തുണച്ച് ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്. സീക്രട്ട് ഏജന്റ് എന്ന യൂട്യൂബറെയാണ് ഉണ്ണി മുകുന്ദന്‍ അസഭ്യം പറഞ്ഞത്. തെറി വിളിക്കുന്നതൊന്നും ഒരു പ്രശ്നമുള്ള കാര്യമല്ലെന്നും, എന്നാൽ അയാളെ തെറി വിളിച്ചത് കൊണ്ട് ഉണ്ണി മുകുന്ദന് ഒരു ഗുണവും ഉണ്ടായില്ലെന്നും ജോമോൾ ജോസഫ് പറയുന്നു. ഗുണമുണ്ടായത് യൂട്യൂബർക്ക് ആയിരുന്നുവെന്നും, ഉണ്ണി മുകുന്ദൻ എന്ന ബ്രാൻഡ് വാല്യൂ, ഉണ്ണി മുകുന്ദന്റെ ശബ്ദം, ഉണ്ണി മുകുന്ദന്റെ സമയം, ഒക്കെ അയാൾക്ക് ഫ്രീ ആയി കിട്ടിയെന്നും ജോമോൾ ചൂണ്ടിക്കാട്ടുന്നു.

‘ചുരുക്കി പറഞ്ഞാൽ ഉണ്ണി മുകുന്ദനെ, ഉണ്ണിയുടെ വിലപ്പെട്ട അരമണിക്കൂർ സമയത്തെ അയാൾക്ക് ഫ്രീ ആയി കണ്ടന്റ് ആക്കി മാറ്റാൻ ഉണ്ണി നിന്നുകൊടുത്തു. ഉണ്ണി മുകുന്ദനെ പോലെ ഒരാൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒന്നാംതരം വിവരക്കേട്. നമ്മളെ കുറിച്ച്, നമ്മളുടെ ക്രീയേറ്റീവ് ആയ പ്രൊഡക്ടിനെ കുറിച്ച് നെഗറ്റീവ്സ് പറയുന്നവരും നമ്മളെ പ്രൊമോട്ട് ചെയ്യുകയാണ് എന്നതാണ് ഡിജിറ്റൽ മാർക്കറ്റിങ്ങിലെ ബാലാപാഠം’, ജോമോൾ പറയുന്നു.

അതേസമയം, തന്റെ പുതിയ സിനിമയായ മാളികപ്പുറവുമായി ബന്ധപ്പെട്ട് സീക്രട്ട് ഏജന്റ് നടത്തിയൊരു പരാമര്‍ശത്തില്‍ കുപിതനായി ഉണ്ണി മുകുന്ദന്‍ യൂട്യൂബറെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമായതോടെ ഉണ്ണി മുകുന്ദന്‍ സീക്രട്ട് ഏജന്റിനെ അസഭ്യം പറയുകയായിരുന്നു. ഉണ്ണിയുടെ വീട്ടുകാരെ കുറിച്ച് പറഞ്ഞപ്പോഴായിരുന്നു താരം തിരിച്ച് അസഭ്യം പറഞ്ഞത്.

ജോമോൾ ജോസഫിന്റെ വൈറൽ കുറിപ്പ്:

എന്താ Unni Mukundan തെറി വിളിച്ചു എന്നൊക്കെ കേട്ടു?
? താങ്കൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാകും..
1. ഇന്നും ഇന്നലെയും തുടങ്ങിയതല്ല, ഭക്തി, വിശ്വാസം എന്നിവയൊക്കെ സിനിമയുടെ ഭാഗമായി വരുന്നതും, ഇതിനെയൊക്കെ വാണിജ്യസിനിമകൾ ആയി business ആക്കി മാറ്റുന്നതും. ഉണ്ണി മുകുന്ദനും അത്തരത്തിൽ ഒരു സിനിമ നിർമ്മിക്കുകയും അതിൽ അഭിനയിക്കുകയും ചെയ്തു, ആ സിനിമ വിജയിക്കുകയും പണം വാരുകയും ചെയ്തു.
അതിലെന്താ തെറ്റ്? അല്ലേലും ഭക്തിയും വിശ്വാസവും ചിലർക്ക് പണമുണ്ടാക്കാനുള്ള മാർഗങ്ങളും, ഭക്തർക്കും വിശ്വാസികൾക്കും അത് അവരുടെ പണവും സമയവും ചിലവഴിക്കാനുള്ള വഴികളും ആത്മവിശ്വാസം നഷ്ടപ്പെടുത്താനുള്ള വഴികളും മാത്രമാണല്ലോ?
2. ഒരു സിനിമയായാലും, വിശ്വാസമായാലും, ഭക്തിയായാലും ഒക്കെ കുറേ ആളുകളുടെ പിന്തുണ കിട്ടുകയും, അതുപോലെ തന്നെ കുറെ ആളുകൾ വിമർശിക്കുകയും ചെയ്യും.
നടൻ എന്ന നിലയിലും, ഭക്തിയും വിശ്വാസവും പ്രമേയമാക്കി വാണിജ്യ സിനിമ ചെയ്ത ബിസിനസ്സുകാരൻ എന്ന നിലയിലും, തനിക്ക് നേരെ വരുന്ന അഭിനന്ദനങ്ങൾ പൂച്ചെണ്ടുകളായി സ്വീകരിക്കുന്നതിനൊപ്പം തന്നെ, വിമർശനങ്ങളെ ക്രിയാത്മകമായി സമീപിക്കാനും താങ്കൾക്ക് കഴിയേണ്ടതുണ്ട്. വിമർശനങ്ങളെ അവഗണിക്കുകയോ അവയെ പരിഗണിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം താങ്കൾക്കുണ്ട്. ആരും വിമർശനത്തിന് അതീതരല്ല. ആരും പ്രതികരിക്കാൻ പാടില്ല എന്നുമില്ല. വിമർശിക്കാനും പ്രതികരിക്കാനും ഓരോരുത്തർക്കും അവരുടേതായ ചോയ്സുകളുണ്ട് താനും.
3. ഒരു സിനിമ എന്നത് ഒരു കൂട്ടം ആളുകളുടെ കഷ്ടപ്പാടുകളും, ചിന്തകളും, അദ്ധ്വാനവും, സമയവും, വലിയ പണം മുടക്കും ഒക്കെ കൂടി ചേരുന്നതാണ്. എത്ര നല്ല നല്ല സിനിമളെ ആണ് തെറ്റായ വിമർശനങ്ങളും, നെഗറ്റീവ് റിവ്യൂകളും, hate campaigns ഉം, ഫാൻ fight ഉം ഒക്കെയാക്കി പണ്ടാരമടക്കിയിട്ടുള്ളത്?
ഉണ്ണി മുകുന്ദന് സംഘപരിവാർ ബന്ധമുണ്ടെന്നതോ, അയാളുടെ രാഷ്ട്രീയമോ ഒന്നുമാകരുത് അയാളുടെ സിനിമകളെ വിമർശിക്കുന്നത് അടിസ്ഥാനമാകേണ്ടത്.
ആ സിനിമയും, സിനിമയുടെ പ്രമേയവും, സിനിമയുടെ സാങ്കേതിക മികവും, അതിൽ അഭിനയിച്ചവരുടെ അഭിനയവും, സംഗീതവും തുടങ്ങി ആ സിനിമയുടെ എല്ലാ വശങ്ങളും ഇഴകീറി പരിശോധിക്കുകയോ വിമർശിക്കുകയോ ഒക്കെ ആകാം.
പക്ഷെ മാളികപ്പുറം സിനിമയെ വിമർശിച്ചവരിൽ ഭൂരിഭാഗം ആളുകളുടെയും വിഷയം ഉണ്ണി മുകുന്ദനും അയാളുടെ രാഷ്ട്രീയവും മാത്രമായിരുന്നു എന്നതാണ് ഖേദകരം. ഇത്തരം പ്രവണതകൾ കൂടി എതിർക്കപ്പെടേണ്ടതാണ്..
അതാര് ചെയ്താലും.
എന്റെ കയ്യിലെ പണം ചിലവഴിച്ച്, ഞാൻ കഷ്ടപ്പെട്ട്, തികച്ചും സൗജന്യമായി ഫേസ്ബുക്കിൽ ഇടുന്ന ഫോട്ടോകളെയോ , വീഡിയോകളെയോ, പോലും ഒരു നയാപൈസ പോലും ചിലവഴിക്കാതെ കാണുന്ന ആളുകൾക്ക് വിമർശിക്കാൻ അവകാശമുണ്ട് എങ്കിൽ, നൂറു രൂപയും നൂറ്റമ്പത് രൂപയും ഒക്കെ ചിലവാക്കി സിനിമയുടെ ടിക്കറ്റും എടുത്ത് പോയി സിനിമ കാണുന്ന ആളുകൾക്ക് ആ സിനിമയെ വിമർശിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. അത് ദുരുദ്ദേശാപരമായിരിക്കരുത്, ക്രിയാത്മകമായി വേണം ചെയ്യേണ്ടത്.
4. ഒരു ബിസിനസുകാരൻ, ഒരു നിർമ്മാതാവ്, ഒരു നടൻ എന്നീ നിലകളിൽ ഉണ്ണി മുകുന്ദൻ പ്രൂവ് ചെയ്യപ്പെട്ടു കഴിഞ്ഞു. മാളികപ്പുറം എന്ന സിനിമ വലിയ വലിയ പ്രൊജക്ടുകൾ ചെയ്യാൻ ഉണ്ണി മുകുന്ദന് പ്രചോദനമാകും എന്നതും പ്രൂവ് ചെയ്യപ്പെട്ടു കഴിഞ്ഞു.
❤️ പോസിറ്റീവായി ചിന്തിക്കുക, ഇടപെടുക എന്നതാണ് പ്രധാനം..
1. നിങ്ങളെ പിന്തുണക്കാത്തവർക്ക് വേണ്ടി നിങ്ങളുടെ സമയമോ എനർജിയോ കളയാതിരിക്കുക. ആ സമയവും എനർജിയും കൂടെ നിങ്ങളെ പിന്തുണക്കുന്നവർക്ക് വേണ്ടി നൽകിയാൽ നിങ്ങൾക്ക് കൂടുതൽ സ്കോർ ചെയ്യാനായി കഴിയും. നമുക്കെതിരെ വരുന്ന നെഗറ്റീവ്സിനെ പോസിറ്റീവ്സാക്കി മാറ്റുന്നിടത്താണ് നമ്മൾ വിജയത്തെ ഫോക്കസ് ചെയ്യാനായി തുടങ്ങുന്നത്.
2. ആളുകൾ നിങ്ങളെ കുറിച്ച് എന്തു ചിന്തിക്കും, അവർ അങ്ങനെ പറഞ്ഞല്ലോ, ഇങ്ങനെ പറഞ്ഞല്ലോ, എന്നതൊക്കെ ആലോചിച്ചു തല പുണ്ണാക്കുകയോ (over thinking) സമയം കളയുകയോ, നെഗറ്റീവ് ആകുകയോ ചെയ്യരുത്. അത് നമ്മളെ കൂടുതൽ നെഗറ്റീവ് ആക്കുകയും നമ്മുടെ പ്രോഡക്റ്റിവിറ്റി കുറക്കുകയും മാത്രമേയുള്ളൂ. നിങ്ങൾ നിങ്ങളെ കുറിച്ച് എന്താണ് ചിന്തിക്കുന്നത്, നിങ്ങൾ ചെയ്ത കാര്യങ്ങളെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം, നിങ്ങൾ ഹാപ്പിയാണോ, നിങ്ങളുടെ ലക്ഷ്യം നേടിയോ എന്നതാണ് പ്രധാനം. നമ്മളെ കുറിച്ച്, നമ്മൾ ചെയ്ത കാര്യങ്ങളെ കുറിച്ച് മാത്രം ഈ നിമിഷം സ്വയം വിമർശന പരമായി ചിന്തിച്ചാൽ, നമ്മുടെ അടുത്ത നിമിഷങ്ങൾ കുറച്ചു കൂടി നല്ലതാക്കി മാറ്റാൻ നമുക്ക് കഴിയും.
3. തെറിവിളിച്ചാൽ എന്താ കുഴപ്പം? ഒരു കുഴപ്പവും ഇല്ല. തെറി വിളിക്കേണ്ടിടത്ത് തെറിയും രണ്ടു കൊടുക്കേണ്ടിടത്ത് രണ്ടെണ്ണം കൊടുത്തും തന്നെയേ ഈ നാട്ടിൽ ആർക്കും ജീവിക്കാൻ പറ്റൂ.
എന്നാൽ അയാളെ തെറി വിളിച്ചത് കൊണ്ട് ഉണ്ണി മുകുന്ദന് ഒരു ഗുണവും ഉണ്ടായില്ല, എന്നാൽ അയാൾക്ക് (യൂട്യൂബർക്ക്) അത് നേട്ടമായി മാറി. ഉണ്ണി മുകുന്ദൻ എന്ന ബ്രാൻഡ് വാല്യൂ, ഉണ്ണി മുകുന്ദന്റെ ശബ്ദം, ഉണ്ണി മുകുന്ദന്റെ സമയം, ഒക്കെ അയാൾക്ക് ഫ്രീ ആയി കിട്ടുകയും, അയാൾ അതിനെ നല്ല രീതിയിൽ മാർക്കറ്റ് ചെയ്യുകയും ചെയ്തു. ചുരുക്കി പറഞ്ഞാൽ ഉണ്ണി മുകുന്ദനെ, ഉണ്ണിയുടെ വിലപ്പെട്ട അരമണിക്കൂർ സമയത്തെ അയാൾക്ക് ഫ്രീ ആയി content ആക്കി മാറ്റാൻ ഉണ്ണി നിന്നുകൊടുത്തു.
ഉണ്ണി മുകുന്ദനെ പോലെ ഒരാൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒന്നാംതരം വിവരക്കേട്..
നമ്മളെ കുറിച്ച്, നമ്മളുടെ ക്രീയേറ്റീവ് ആയ products നെ കുറിച്ച് നെഗറ്റീവ്സ് പറയുന്നവരും നമ്മളെ പ്രൊമോട്ട് ചെയ്യുകയാണ് എന്നതാണ് ഡിജിറ്റൽ മാർക്കറ്റിങ്ങിലെ ബാലാപാഠം..
4. നമ്മൾ എന്തു ചെയ്താലും വിജയം മാത്രമായിരിക്കണം നമ്മുടെ ലക്ഷ്യം. വിജയിക്കാൻ വേണ്ടി ആത്മാർത്ഥമായി ശ്രമിക്കുകയും വേണം. അതിപ്പോൾ തെറി വിളിക്കാനോ, തല്ലാനോ ഇറങ്ങി പുറപ്പെട്ടാൽ പോലും ജയത്തിൽ കുറഞ്ഞ ഒന്നുമാകരുത് ലക്ഷ്യം.
ഒരാളെ തല്ലാൻ പോകുമ്പോൾ പോലും, അയാളിൽ നിന്നും നമുക്ക് എത്ര തല്ല് കിട്ടാൻ ചാൻസ് ഉണ്ട് എന്നും, നമ്മൾ തോൽക്കുന്ന സാഹചര്യം വന്നാൽ അവിടെ നിന്നും എങ്ങനെ നമ്മുടെ തടി രക്ഷിക്കാം എന്നും നമ്മൾ ആദ്യംതന്നെ ചിന്തിച്ചിട്ട് മാത്രമേ ആരെയും തല്ലാനായി ഇറങ്ങി പുറപ്പെടാവൂ..
ഇതിപ്പോ ഉണ്ണി മുകുന്ദൻ ചെന്ന് അയാളുടെ കക്ഷത്തിൽ തല വെച്ച് കൊടുത്തു, അയാൾ ഉണ്ണി മുകുന്ദനെ എടുത്തിട്ട് ചവിട്ടി കൂട്ടി അലക്കി തേചൊട്ടിച്ചു. അത്ര മാത്രമാണ് ഉണ്ണി മുകുന്ദന്റെ വിലപ്പെട്ട അര മണിക്കൂർ സമയം കൊണ്ട് ആകെ സംഭവിച്ചത്.
Note : ഒരു കാര്യം പറയാതെ വയ്യ, ആ യൂട്യൂബറുടെ കൌണ്ടറുകളും, provoking സ്റ്റൈലും, മാസ്സ് റിപ്ലൈകളും Thug തന്നെ.. ❤️ തെറി കേട്ടിട്ടും provoked ആകാതെ നിന്നത് കൊണ്ട് അയാൾക്ക് നേട്ടമുണ്ടാക്കാൻ പറ്റി. ഇന്നലെ വരെ എനിക്ക് അറിയാതിരുന്ന അയാളെകുറിച്ച് ഞാൻ ഇന്നറിഞ്ഞു, എന്നെപ്പോലെ ലക്ഷക്കണക്കിന് പേരിലേക്ക് ആയാളും അയാളുടെ യൂട്യൂബ് ചാനലും ഒക്കെയെത്തി. അത് അയാളുടെ brilliance. അവസരങ്ങൾ സമർത്ഥമായി ഉപയോഗിക്കുന്നവനാണ് ബുദ്ധിമാൻ.
❤️ 30 മിനിറ്റിൽ എനിക്കിഷ്ടപ്പെട്ടത് :
ഉണ്ണി : നിന്റെ address എഴുതി whatsapp ചെയ്യെടാ..
യൂടുബർ : ഞാനാരാടാ നിന്റെ പിയെയോ, വേണേൽ എഴുതിയെടുക്കെടാ
???
Very Personal : ഉണ്ണി മുകുന്ദൻ, നിങ്ങളെ കൂടുതൽ ഇഷ്ടപ്പെടുന്നു, കാരണം നിങ്ങൾ ഒരു പാവം മനുഷ്യനാണ്, പച്ച മനുഷ്യൻ എന്നൊക്കെ പറയുന്ന ആ കാറ്റഗറി. ?

shortlink

Related Articles

Post Your Comments

Related Articles


Back to top button