തിരുവനന്തപുരം: ഏറെ നാളുകൾക്ക് ശേഷം സ്കൂളുകൾ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാരെങ്കിലും കുട്ടികളെ സ്‌കൂളിലേക്ക് വിടില്ലെന്ന ഉറച്ച നിലപാടിലാണ് കേരളത്തിലെ ഭൂരിപക്ഷം അമ്മമാരും. കോവിഡ് നിരക്ക് ഇപ്പോഴും കുറയാത്ത സാഹചര്യത്തിൽ സർക്കാർ എടുക്കുന്ന ഈ സാഹസത്തിനു കുട്ടികളെ ബലിയാടുകളാക്കരുതെന്നാണ് അമ്മമാർ പ്രതികരിക്കുന്നത്. ആരോഗ്യവും ജീവനും തന്നെയാണ് ഭാവിയെക്കാള്‍ പ്രധാനമെന്നാണ് പലരുടെയും പക്ഷം.
സംസ്ഥാനത്ത് സ്കൂളുകള്‍ നവംബര്‍ ഒന്നു മുതല്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഏകദേശം ഒന്നരവര്‍ഷത്തിനുശേഷമാണ് സ്കൂളുകൾ തുറക്കുന്നത്. കേരളത്തില്‍ കോവിഡ് വ്യാപനം കുറയുന്നുവെന്ന വിലയിരുത്തലാണ് സര്‍ക്കാരിന് നിലവിലുള്ളത്.
‘പ്രൈമറി ക്ലാസ് കുട്ടികള്‍ക്ക് സാമൂഹ്യ അകലമോ, രോഗം എങ്ങനെ ഉണ്ടാകുമെന്നു പോലുമോ അറിയില്ല. അങ്ങനെയുള്ള കുഞ്ഞുങ്ങള്‍ രാവിലെ മുതല്‍ മാസ്ക് വെച്ച് ഇരിക്കുമോ. ഇരുന്നാല്‍ തന്നെ അതവരുടെ ആരോഗ്യ സ്ഥിതിയെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് കൊച്ചു കുട്ടികള്‍ക്ക് ഇപ്പോഴേ സ്കൂള്‍ തുറക്കാന്‍ പാടില്ല എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇത്രയും കാലം കാത്ത് സൂക്ഷിച്ച പിഞ്ചു കുഞ്ഞുങ്ങളുടെ ജീവന്‍ വെച്ചു കളിക്കാന്‍ ഒരു മാതാപിതാക്കള്‍ക്കും കഴിയില്ലെന്ന് പ്രമുഖ മാധ്യമം നടത്തിയ സർവേയിൽ രമ്യ പ്രദീപ് എന്ന അമ്മ പറയുന്നു. സർക്കാരിനെ അമ്മമാരുടെ ഈ കടുത്ത നിലപാടുകൾ പ്രതിസന്ധിയിലാക്കാനാണ് നിലവിൽ സാധ്യതയുള്ളത്.
Post Your Comments