ദോഹ: കോവിഡിനെതിരെ പ്രതിരോധം തീർത്ത് ഉത്തർ. ജനസംഖ്യയുടെ 80 ശതമാനം പേരും കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചതായി ഖത്തർ വ്യക്തമാക്കി. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
Read Also: പഞ്ചാബില്‍ ഐഇഡി നിറച്ച ടിഫിന്‍ ബോക്സ് ബോംബ് കണ്ടെത്തി, ഭീകരാക്രമണ സാധ്യത: സുരക്ഷ ശക്തമാക്കി
കഴിഞ്ഞ 24 മണിക്കൂറിൽ 5,605 ഡോസ് വാക്സിനാണ് ഖത്തറിൽ വിതരണം ചെയ്തത്. കഴിഞ്ഞ വർഷം ഡിസംബർ 23 നാണ് ഖത്തറിൽ കോവിഡ് വാക്സിനേഷന് തുടക്കം കുറിച്ചത്. 2021 മെയ് 16 മുതൽ 12 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകി തുടങ്ങി. ഇതിന് പുറമെ ബൂസ്റ്റർ ഡോസ് വിതരണവും ഖത്തറിൽ ആരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ച്ച ഖത്തറിൽ 82 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 164 പേർ ശനിയാഴ്ച്ച രോഗമുക്തി നേടി. ആകെ 2,33,116 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയിട്ടുള്ളത്. 604 പേരാണ് ഖത്തറിൽ ആകെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 2,35,386 പേർക്കാണ് ഖത്തറിൽ കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 1,666 പേരാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളത്.
Read Also: ഹിന്ദുക്കളുടെ വീടുകളും ഭൂമിയും വാങ്ങാന്‍ ‘ലാന്‍ഡ് ജിഹാദ്’ നടത്തുന്നുവെന്ന് ബിജെപി എംഎല്‍എ
Post Your Comments