രാജസ്ഥാന്‍: ഹിന്ദുക്കളുടെ വീടുകളും ഭൂമിയും വാങ്ങാന്‍ മുസ്ലീങ്ങള്‍ ‘ലാന്‍ഡ് ജിഹാദ്’ നടത്തുന്നുവെന്ന ആരോപണവുമായി ബിജെപി എംഎല്‍എ കനയ്യ ലാല്‍. രാജസ്ഥാനിലെ മാല്‍പുരയില്‍ ലാന്‍ഡ് ജിഹാദ് നടക്കുന്നുവെന്നാണ് എംഎല്‍എ ആരോപിച്ചത്. നിയമസഭയിലായിരുന്നു എംഎല്‍എയുടെ ആരോപണം.
1950 മുതല്‍ നിരന്തരമായി സാമുദായിക സംഘര്‍ഷങ്ങള്‍ ഉണ്ടാവുകയും നൂറിലധികം പേര്‍ മരിക്കുകയും ചെയ്ത പ്രദേശമാണ് മാല്‍പുരയെന്ന് എംഎല്‍എ പറഞ്ഞു. ‘ഹിന്ദുക്കളുടെ വീടുകളും ഭൂമിയും വാങ്ങാന്‍ മുസ്ലീങ്ങള്‍ ഇവിടെ ക്യാമ്പയിന്‍ നടത്തുകയാണ്. സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് ഭൂമി വാങ്ങുകയാണെ’ന്ന് എംഎല്‍ പറഞ്ഞു. വീടു വാങ്ങുന്ന മുസ്ലീങ്ങള്‍ പ്രദേശത്തുള്ളവരുമായി കലഹം ഉണ്ടാക്കി അവരെ ഭീഷണിപ്പെടുത്തുന്നുവെന്നും എംഎല്‍എ ആരോപിച്ചു. ഇവരുടെ അതിക്രമം സഹിക്കാതെ എണ്ണൂറോളം കുടുംബങ്ങള്‍ പ്രദേശത്ത് നിന്ന് പാലനം ചെയ്‌തെന്നും മുസ്ലീം ഭൂരിപക്ഷമുള്ള 9 വാര്‍ഡുകളില്‍ നിന്നുമാണ് ആളുകള്‍ പോയതെന്നും എംഎല്‍എ ആരോപിച്ചു. ജൈന ക്ഷേത്രമുള്ള വാര്‍ഡുകളില്‍ സമീപത്ത് മത്സ്യ-മാംസ്യ അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുകയാണ്. ഇത് തടയാനും ആരും തയ്യാറാകുന്നില്ലെന്നും എംഎല്‍എ പറഞ്ഞു.
ഇത്തരം പ്രവൃത്തികള്‍ തടയാന്‍ കര്‍ശനമായ നിയമം കൊണ്ടുവരണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. മാല്‍പുരയില്‍ നിന്ന് ഹിന്ദു കുടുംബങ്ങള്‍ പലായനം ചെയ്ത സംഭവം എന്താണെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. ഇവര്‍ രാജസ്ഥാനിലെ ബിജെപി അധ്യക്ഷന്‍ സതീഷ് പുനിയയ്ക്ക് റിപ്പോര്‍ട്ട് കൈമാറി.
Post Your Comments