Latest NewsNewsKuwaitGulf

71 ശതമാനത്തിലധികം പേർക്ക് പൂര്‍ണ്ണമായും കോവിഡ് വാക്സിൻ നൽകി കുവൈറ്റ്

കുവൈറ്റ് സിറ്റി : കോവിഡ് വാക്സിനേഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ട് കുവൈറ്റ്‌. കുവൈറ്റില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ 2 ഡോസ് എടുത്തവര്‍ 71% ആയതായി ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസില്‍ അല്‍ സബാഹ് അറിയിച്ചു. 1 ഡോസ് എടുത്തവര്‍ 79% ആയെന്നും അദ്ദേഹം വെളിപ്പെടുത്തി.

Read Also : ഫൈസർ, ആസ്ട്രാസെനെക വാക്സിൻ നിർമ്മാതാക്കളുമായി കരാറിൽ ഒപ്പുവച്ച് സൗദി അറേബ്യ 

അതേസമയം, രാജ്യം സാധാരണ ജീവിതത്തിന് വളരെ അടുത്ത് എത്തിയെന്നാണ് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് അഭിപ്രായപ്പെട്ടു. കോവിഡ് ബാധിതരുടെ എണ്ണത്തിലുള്ള ഗണ്യമായ കുറവും 2 ഡോസ് വാക്സിന്‍ എടുത്തവരുടെ എണ്ണം 70%കവിഞ്ഞതും ആഗോള തലത്തില്‍ ഏറ്റവും മെച്ചപ്പെട്ട സാഹചര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കോവിഡ് പരിശോധന കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത് . ഇതിനെ തുടർന്ന് കുവൈറ്റില്‍ കൂടുതല്‍ RT-PCR പരിശോധനാ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യമന്ത്രാലയം. ഓരോ ഗവര്‍ണറേറ്റിലും ഓരോ കേന്ദ്രം വീതമാണ് അധികം ഏര്‍പ്പെടുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button