MollywoodLatest NewsKeralaCinemaNattuvarthaNewsBollywoodEntertainmentMovie Gossips

‘മോഹൻലാലിന്റെ സ്ലോ മോഷന്‍ നടപ്പിന്‍റെ വലിയ ആരാധകനാണ് താൻ’

മോഹന്‍ലാലിനേക്കാൾ സ്ക്രീൻ പ്രസൻസുള്ള മറ്റൊരു നടനുണ്ടെന്ന് താൻ കരുതുന്നില്ല

മുംബയ്: രാജ്യം മുഴുവൻ ആരാധകരുള്ള നടനാണ് മലയാളികളുടെ പ്രിയതാരം മോഹൻലാൽ. ഇപ്പോൾ മോഹന്‍ലാലിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകനായ കുശാല്‍ ശ്രീവാസ്‍തവ. മോഹന്‍ലാലിനേക്കാൾ സ്ക്രീൻ പ്രസൻസുള്ള മറ്റൊരു നടനുണ്ടെന്ന് താൻ കരുതുന്നില്ലെന്നും മോഹൻലാലിന്റെ സ്ലോ മോഷന്‍ നടപ്പിന്‍റെ വലിയ ആരാധകനാണ് താനെന്നും കുശാല്‍ ശ്രീവാസ്‍തവ ട്വിറ്ററിൽ കുറിച്ചു.

‘അദ്ദേഹത്തിന്‍റെ സ്ലോ മോഷന്‍ നടപ്പിന്‍റെ വലിയൊരു ആരാധകനാണ് ഞാന്‍. മോഹന്‍ലാല്‍ സാറിനെക്കാള്‍ സ്ക്രീന്‍ പ്രസന്‍സ് ഉള്ള മറ്റൊരു നടനുണ്ടെന്ന് ഞാന്‍ കരുതുന്നില്ല’.  മോഹന്‍ലാലിന്‍റെ ചിത്രം പങ്ക് വെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നോര്‍ക്ക: സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ വായ്പ ലഭിക്കണമെങ്കിൽ നൂറുകടമ്പകൾ! പ്രവാസികള്‍ നെട്ടോട്ടത്തില്‍

2018 ൽ റിലീസ് ചെയ്ത ബോളിവുഡ് ത്രില്ലര്‍ ചിത്രമായ ‘വോഡ്‍ക ഡയറീസി’ലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് കുശാല്‍ ശ്രീവാസ്‍തവ. കെ കെ മേനോന്‍, റെയ്‌മ സെന്‍, മന്ദിര ബേദി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button