ന്യൂഡല്‍ഹി : കോവിഡ് മരുന്നുകള്‍ക്കുള്ള നികുതി ഇളവുകള്‍ ഈ വര്‍ഷം അവസാനം വരെ നീട്ടാന്‍ തീരുമാനമായെന്ന് റിപ്പോര്‍ട്ട്. ലഖ്‌നൗവില്‍ നടക്കുന്ന ചരക്ക് സേവന നികുതി കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഡിസംബര്‍ 31 വരേയാകും ഇളവുകള്‍ തുടരുക.
45-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് ലഖ്‌നൗവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് വ്യാപനത്തിന് ശേഷം ഓണ്‍ലൈനില്‍ അല്ലാതെ നടക്കുന്ന ആദ്യ ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് ഇന്നത്തേത്. നികുതി ഇളവിന് കൂടുതല്‍ കോവിഡ് പ്രതിരോധ മരുന്നുകളെ കൂടി അര്‍ഹരാക്കിയിട്ടുണ്ടെന്നും പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ഡിസംബര്‍ 31 വരെ പല മരുന്നുകളുടെയും ജിഎസ്ടി നിരക്കുകള്‍ 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചുകൊണ്ട് ഇളവ് നീട്ടുകയും ചെയ്തു.
ഇറ്റോലിസുമാബ്, പോസകോണസോള്‍, ഇന്‍ഫ്‌ളിക്‌സിമാബ്, ബാംലാനിവിമാബ് ആന്‍ഡ് എറ്റെസെവിമാബ്, കാസിരിവിമാബ് ആന്‍ഡ് ഇംദേവിമാബ്, 2-ഡിയോക്‌സി-ഡി-ഗ്ലൂക്കോസ്, ഫാവിപിരവിര്‍ എന്നിവയും ഇളവിന് അര്‍ഹരായ മരുന്നുകളുടെ പട്ടികയില്‍ വരുന്നുണ്ട്.
നാല് മരുന്നുകളോടൊപ്പം തന്നെ കോവിഡ് 19 ചികിത്സയില്‍ ഉപയോഗിക്കുന്ന ചില മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും സെപ്റ്റംബര്‍ 30 വരെ ജിഎസ്ടി നിരക്കില്‍ ഇളവ് നല്‍കുമെന്ന് കൗണ്‍സില്‍ നേരത്തെ തീരുമാനിച്ചിരുന്നു.
Post Your Comments