50-ാമത് ജിഎസ്ടി കൗൺസിലിൽ യോഗം നാളെ നടക്കും. ധനമന്ത്രി നിർമ്മലാ സീതാരാമന്റെ അധ്യക്ഷതയിൽ ദില്ലിയിലെ വിജ്ഞാൻ ഭവനിലാണ് യോഗം ചേരുന്നത്. യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ പങ്കെടുക്കും. ഇത്തവണ വിവിധ വിഷയങ്ങളാണ് ജിഎസ്ടി കൗൺസിലിൽ യോഗത്തിൽ ചർച്ച ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. പ്രധാനമായും ഒഎൻഡിസിക്ക് കീഴിലുള്ള നികുതിയെ കുറിച്ച് ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. ഇത് സംബന്ധിച്ച് നിരവധി തരത്തിലുള്ള ആശയക്കുഴപ്പങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് ഈ വിഷയം പരിഗണിക്കുന്നത്.
ബിസിനസ് സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന അധിക ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് പ്രശ്നവും കൗൺസിലിൽ യോഗത്തിൽ ചർച്ച ചെയ്തേക്കുമെന്നാണ് സൂചന. അതേസമയം, ഓൺലൈൻ ഗെയിമിംഗ്, കാസിനോകൾ, കുതിരപ്പന്തയം എന്നിവയെ കുറിച്ചുള്ള റിപ്പോർട്ട് ചർച്ച ചെയ്യുകയും, അവ ഉടൻ തന്നെ സംസ്ഥാനങ്ങൾക്ക് കൈമാറുന്നതുമാണ്. കഴിഞ്ഞ വർഷം ഈ വിഷയം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും, കൗൺസിൽ യോഗം അവ ചർച്ചയ്ക്ക് പരിഗണിച്ചിരുന്നില്ല. ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണലുകൾ സ്ഥാപിക്കണമെന്ന ദീർഘകാലമായുള്ള ആവശ്യവും നാളെ നടക്കാനിരിക്കുന്ന യോഗത്തിൽ പരിഗണിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ വിവിധ വിഷയങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്യുക.
Also Read: മധ്യവയസ്കരിലെ മുഖക്കുരുവിന് പിന്നിൽ
Post Your Comments