ജിഎസ്ടി റിട്ടേൺ സമർപ്പിക്കാത്തവരിൽ നിന്നും ലേറ്റ് ഫീ ഈടാക്കാൻ സാധ്യത. ജൂലൈ 28 ന് ശേഷം ജിഎസ്ടി റിട്ടേൺ സമർപ്പിക്കുന്നവരിൽ നിന്നാണ് പിഴ ഈടാക്കുന്നത്. ജൂലൈ 28 ന് ശേഷം റിട്ടേൺ സമർപ്പിക്കാത്തവർ ദിവസവും 50 രൂപ വെച്ചാണ് ലേറ്റ് ഫീ നൽകേണ്ടത്. റിപ്പോർട്ടുകൾ പ്രകാരം, കോംപസിഷൻ സ്കീമിൽ ചേർന്ന വ്യാപാരികൾക്ക് ജിഎസ്ടി റിട്ടേൺ കൊടുക്കേണ്ട അവസാന തീയതി ഏപ്രിൽ 30 ആയിരുന്നു. എന്നാൽ, ഇത് ജൂലൈ 28 വരെ നീട്ടിയിട്ടുണ്ട്. അതേസമയം, കോംപസിഷൻ സ്കീമിൽ അംഗമല്ലാത്ത റെഗുലർ വ്യാപാരികൾക്ക് ജിഎസ്ടി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31 ആണ്.
കോംപസിഷൻ സ്കീമിൽ ചേർന്ന വ്യാപാരികൾ ജിഎസ്ടിആർ 4 ഫോമിലും, കോംപസിഷൻ റെഗുലർ സ്കീമിൽ ചേരാത്ത വ്യാപാരികൾ ജിഎസ്ടിആർ 9 ഫോമിലുമാണ് റിട്ടേൺ സമർപ്പിക്കേണ്ടത്. വിറ്റുവരവ് ഒന്നരക്കോടിയിൽ കൂടിയാൽ കോംപസിഷൻ സ്കീമിൽ ചേർന്ന വ്യാപാരികൾ ജിഎസ്ടിആർ 9 ഫോമിലാണ് റിട്ടേൺ നൽകേണ്ടത്.
Also Read: യുകെയിൽ നഴ്സ്: ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്മെന്റുമായി നോർക്ക റൂട്ട്‌സ്
കോംപസിഷൻ റെഗുലർ സ്കീമിൽ ചേരാത്ത വ്യാപാരികളിൽ രണ്ടു കോടി വരെ വാർഷിക വിറ്റുവരവ് ഉള്ളവർക്ക് റിട്ടേൺ നൽകേണ്ടതില്ല. അതേസമയം, കോംപസിഷൻ സ്കീമിൽ ചേർന്നവർക്ക് ഒരേ സാമ്പത്തിക വർഷം തന്നെ വിറ്റുവരവ് ഒന്നരക്കോടിയിൽ താഴെയും മുകളിലും ആയിട്ടുണ്ടെങ്കിൽ അവർ രണ്ട് റിട്ടേൺ ഫയൽ ചെയ്യേണ്ടതാണ്.
Post Your Comments