KeralaNewsBusiness

സപ്ലൈകോ: സബ്സിഡിയില്ലാത്ത അവശ്യസാധനങ്ങൾക്ക് വില കൂടി

1.60 രൂപ മുതൽ 6 രൂപയിലേറെയാണ് നിരക്ക് വർദ്ധനവ് ഉണ്ടായിട്ടുള്ളത്

ജിഎസ്ടി നിരക്ക് വർദ്ധനവിലെ മാറ്റങ്ങൾ സപ്ലൈകോ മുഖാന്തരം വിൽക്കുന്ന ഉൽപ്പന്നങ്ങളിലേക്കും പ്രതിഫലിച്ചു. സപ്ലൈകോയിലെ സബ്സിഡി ഇല്ലാത്ത അവശ്യസാധനങ്ങൾക്കാണ് വില കൂടിയിട്ടുള്ളത്. നിലവിലെ കണക്കുകൾ പ്രകാരം, 1.60 രൂപ മുതൽ 6 രൂപയിലേറെയാണ് നിരക്ക് വർദ്ധനവ് ഉണ്ടായിട്ടുള്ളത്. ജൂണിൽ നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ പായ്ക്ക് ചെയ്ത സാധനങ്ങൾക്ക് 5 ശതമാനം ജിഎസ്ടി ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്നാണ് കഴിഞ്ഞയാഴ്ച നിരക്ക് വർദ്ധനവ് ഉണ്ടായിട്ടുള്ളത്.

സബ്സിഡി ഇനങ്ങളായ വെളിച്ചെണ്ണ, പഞ്ചസാര, പരിപ്പ്, വൻപയർ, ചെറുപയർ, കടല, ഉഴുന്നുപരിപ്പ്, മുളക്, മല്ലി എന്നിവയ്ക്ക് വില കൂടിയിട്ടില്ല. അതേസമയം, സബ്സിഡി ഇല്ലാത്ത ചെറുപയറിന് 5.40 രൂപയും, ഉഴുന്നിന് 5.10 രൂപയും തുവരപ്പരിപ്പിന് 5.10 രൂപ മുതൽ 6 രൂപ വരെയുമാണ് വില വർദ്ധിച്ചിട്ടുള്ളത്.

Also Read: യുവതി ഭർത്താവിന്റെ സുഹൃത്തുമായി അടുപ്പത്തിലെന്ന് മൊഴി: ഭർത്താവിന്റെ കയ്യിൽ ഇരുവരുടെയും ഫോട്ടോ കിട്ടിയതോടെ ക്രൂരപീഡനം

shortlink

Related Articles

Post Your Comments

Related Articles


Back to top button