Latest NewsKeralaNattuvarthaNewsIndia

നല്ലൊരു ഗായിക എന്നുള്ള റെസ്‌പെക്ട് പോയി, ചിത്ര ചേച്ചിയെ കണ്ട് പഠിക്കണം: സയനോരയെ അനുകരിച്ച സിതാരയ്ക്ക് വിമർശനം

തിരുവനന്തപുരം: സയനോരയെ അനുകരിക്കാൻ ശ്രമിച്ച സിതാരയെ വിമർശിച്ച് സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസം ഗായിക സയനോര പങ്കുവച്ച ഡാൻസ് വീഡിയോ വലിയ വിമർശനങ്ങൾക്ക് ഇടയായിരുന്നു. ഇതിനെത്തുടർന്ന് സയനോരയ്ക്ക് പിന്തുണയുമായിട്ടായിരുന്നു സിതാരയുടെ ഡാൻസ് വീഡിയോ. എന്നാൽ വലിയ വിമർശനമാണ് ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്. ‘നല്ലൊരു ഗായിക എന്നുള്ള റെസ്‌പെക്ട് പോയി, ചിത്ര ചേച്ചിയെ കണ്ട് പഠിക്കണ’മെന്നാണ് സോഷ്യൽ മീഡിയയുടെ വിമർശനം.

Also Read:തീ​വ്ര​വാ​ദ​ത്തി​ന്‍റെ വി​ള​ഭൂ​മി​യാ​യി സി​പി​എം കേ​ര​ള​ത്തെ മാ​റ്റി:വോ​ട്ടു​ബാ​ങ്ക് ത​ട്ടി​പ്പെന്ന് കു​മ്മ​നം രാജശേഖരൻ

‘ആരും ശ്രദ്ധിക്കാത്തത് കൊണ്ട് എന്തെങ്കിലും വിവാദം ഉണ്ടാക്കി ആൾക്കാരുടെ ശ്രദ്ധയിൽ പെടണം അതിനാണ്, ആൾക്കാർ ആരും ശ്രദ്ധിക്കാതിരുന്നാൽ തിരാവുന്ന പ്രശ്നം മാത്രമേ ഇതിനുള്ളു’വെന്ന് സോഷ്യൽ മീഡിയ പറയുന്നു.

‘ഇത്‌ കണ്ടിട്ട് കൂട്ടുകാരൊക്കെ കൂടി സയനോരയെ വീണ്ടും തോൽപിച്ചതായാണ് തോന്നുന്നേ. സപ്പോർട്ട് ചെയ്യാനായിരുന്നുവെങ്കിൽ സിതാരയും കൂട്ടരും സയനോരയുടെ ആ വേഷം ധരിച്ചു വരണമാരുന്നു. ഇത് പോലെ നല്ല ഉടുപ്പിട്ടു ഡാൻസ് ചെയ്തിരുന്നേൽ മറ്റുള്ളവരുടെ തെറി കേൾകേണ്ടി വരില്ലാരുന്നു .കണ്ടോകൂട്ടുകാർ, പ്രത്യകിച്ച് നടുക്കു നിക്കുന്ന പെൺകുട്ടി നല്ല ഉടുപ്പിട്ടുതകർത്തു’വെന്നും സോഷ്യൽ മീഡിയ വിമർശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button