KeralaMollywoodLatest NewsNewsEntertainment

‘ഇവിടെ വന്ന് ഇത്രയും മെഴുകിയ സ്ഥിതിക്ക് ഇതും കൂടി വായിച്ചിട്ട് പോകൂ’: വിമര്‍ശകർക്ക് മറുപടിയുമായി സയനോര

സ്കൂള്‍ വിട്ട് വന്ന സെന കുറേ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനത്തില്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിനെ തുടർന്ന് ഗായിക സയനോര ഫിലിപ്പിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ, വിമർശകർക്ക് കിടിലം മറുപടി നൽകിയിരിക്കുകയാണ് താരം.

‘പണ്ട് എഴുതി ഇവിടെ തന്നെ പോസ്റ്റ് ചെയ്തതാണ്. ഇവിടെ വന്ന് ഇത്രയും മെഴുകിയ സ്ഥിതിക്ക് ഇതും കൂടി വായിച്ചിട്ട് പോകൂ. ഒരാള്‍ എങ്കിലും ഒരു ആത്മവിചിന്തനം നടത്തിയാല്‍ സന്തോഷം’, എന്ന കുറിപ്പോടെയാണ് സയനോര പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചത്.

read also: രാജ്യം അമൃതകാലത്തിലേക്ക് കാലെടുത്തുവെച്ചു കഴിഞ്ഞു: റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് രാഷ്ട്രപതി

സയനോരയുടെ കുറിപ്പ്

അതെന്താ മമ്മാ, ഫാത്തിമേന്റെ ഗോഡ് അല്ലാഹ് ആയത്? പിന്നെ നിരഞ്ജനേന്റെ ഗോഡ് ശ്രീകൃഷ്ണൻ ആണ് പോലും. എനിക്കും ഇഷ്ടാ ശ്രീകൃഷ്ണനെ. മമ്മാ പ്ലീസ് നമുക്കും കൃഷ്ണനെ ഗോഡ് ആക്കാ മമ്മാ പ്ലീസ്? സ്കൂള്‍ വിട്ട് വന്ന സെന കുറേ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു. അവളുടെ വിടർന്ന കണ്ണുകള്‍ നോക്കി ഞാൻ പറഞ്ഞു, ‘വാവാ ഗോഡ് ഒരേ ഒരാള്‍ മാത്രമേയുള്ളു. ആ ഗോഡ് പക്ഷേ കുറേ വേഷത്തില്‍ ഇരിക്കുന്നുവെന്നേയുള്ളു. ഫാത്തിമ ഗോഡിനെ അല്ലാഹ് എന്നു വിളിക്കും, നിരഞ്ജന കൃഷ്ണാന്നും ശിവാ എന്നുമൊക്കെ വിളിക്കും. നമ്മള്‍ ഗോഡിനെ ജീസസ് ക്രൈസ്റ്റ് എന്നും വിളിക്കുന്നു. എല്ലാവരും സെയിം സെയിം ആണ് വാവാ’. ഇതു കേട്ടപ്പോഴാണ് മൂപ്പർക്ക് ശ്വാസം നേരെ വീണത്. പിന്നെ വേഗം കൊച്ചുടീവിയിലെ ലിറ്റില്‍ കൃഷ്ണ കാണാൻ ഓടി.

‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു. മതങ്ങള്‍ ദൈവങ്ങളേയും.. ഇപ്പോ മനുഷ്യരെ മാത്രം കാണാനില്ല’- എന്ന് പ്രതിഷ്ഠാ ദിനം സയനോര ഫെയ്‌സ്ബുക്കില്‍ കുറിച്ചത് വലിയ ചർച്ചയായിരുന്നു. താരത്തിന്റെ കുറിപ്പിനെ പ്രതികൂലിച്ചും അനുകൂലിച്ചും പ്രമുഖരടക്കം നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button