ലണ്ടൻ: കോവിഡ് വാക്സിൻ സ്ത്രീകളുടെ ആർത്തവ ചക്രത്തിൽ വ്യത്യാസം വരുത്തുമോ എന്ന കാര്യത്തിൽ വിദഗ്ദ നിർദ്ദേശം. വാക്സിൻ ആർത്തവ ചക്രത്തിൽ വ്യത്യാസം വരുത്തിയേക്കാമെന്നും ഇതേക്കുറിച്ച് പഠനം ആവശ്യമാണെന്നും വിദഗ്ധർ പറയുന്നു. ബ്രിട്ടീഷ് മെഡിക്കൽ ജേണൽ എഡിറ്റോറിയലിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ലണ്ടൻ ഇംപീരിയിൽ കോളജിലെ റീപ്രൊഡക്ടീവ് സ്പെഷ്യലിസ്റ്റായ വിക്ടോറിയ എഴുതിയ ലേഖനത്തിൽ വാക്സിനഷന്റെ പാർശ്വഫലമായി ആർത്തവമോ പെട്ടെന്നുള്ള രക്തസ്രാവമോ രേഖപ്പെടുത്തുന്നില്ല. അതേസമയം യുകെ മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസി ഇത്തരത്തിൽ 30,000 കേസുകൾ റിപ്പോർട്ട് ചെയ്തതായി വ്യക്തമാക്കുന്നു. കോവിഡ് വാക്സിൻ പ്രത്യുൽപാദ ശേഷിയെ ഒരു തരത്തിലും ബാധിക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടില്ല എന്നും എന്നതും എടുത്തുപറയേണ്ട കാര്യമാണ് എന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസ്: ചോദ്യം ചെയ്യലിനായി കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്നിൽ ഹാജരായി
കോവിഡ് വാക്സിൻ ആർത്തവചക്രത്തെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ പഠനം നടത്തേണ്ടത് അത്യാവശ്യമാണെന്ന് വിക്ടോറിയ പറയുന്നു. വാക്സിൻ എടുത്തവരിലും എടുക്കാത്തവരിലും കൃത്യമായ പഠനം നടത്തുന്നതിലൂടെ മാത്രമേ ഇക്കാര്യത്തിൽ കൃത്യമായ നിഗമനങ്ങളിൽ എത്താൻ കഴിയൂ എന്നും വിക്ടോറിയ വ്യക്തമാക്കുന്നു.
Post Your Comments