കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ചുള്ള ആരോപണത്തിൽ മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരായി. കള്ളപ്പണ ആരോപണങ്ങളിലെ തെളിവുകള്‍ മുന്‍ മന്ത്രി കെടി ജലീല്‍ ഇഡിക്ക് കൈമാറിയതിനു പിന്നാലെയാണ് പികെ കുഞ്ഞാലിക്കുട്ടി ഇഡിക്കു മുന്നിൽ ചോദ്യം ചെയ്യലിനായി എത്തിയത്.
അതേസമയം, ഇഡി വിളിച്ചുവരുത്തിയത് സാക്ഷിമൊഴി എടുക്കാനാണെന്നും ചന്ദ്രികയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വാര്‍ത്തകളില്‍ വ്യക്തത വരുത്തുമെന്നും പികെ കുഞ്ഞാലികുട്ടി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി കുഞ്ഞാലിക്കുട്ടിയുടെ മകനെയും മറ്റൊരു ദിവസം ഇഡി വിളിപ്പിച്ചിട്ടുണ്ട്.
കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമം : പ്രവാസി യുവാവ് യുഎഇയില്‍ അറസ്റ്റില്‍
ചന്ദ്രിക പത്രത്തിന്‍റെ കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ വഴി നോട്ട് നിരോധന കാലത്ത് പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച പണം ഉപയോഗിച്ച് പാണക്കാട് കുടുംബാംഗങ്ങളുടെ പേരില്‍ ഭൂമി ഇടപാട് നടത്തിയെന്നും പരാതിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പത്രത്തിന്‍റെ ഫിനാന്‍സ് മാനേജരെ എന്‍ഫോഴ്സ്മെന്‍റ് നേരത്തെ ചോദ്യം ചെയ്തിരുന്നു. കെടി ജലീല്‍ നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ ഭൂമി ഇടപാടില്‍ ഉള്‍പ്പെട്ട ചിലരെയും എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തിട്ടുണ്ട്.
Post Your Comments