തിരുവനവനന്തപുരം: സല്യൂട്ട് വിവാദത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍. ലോക്കൽ സെകട്ടറിയുടെ മുമ്പിൽ വരെ പഞ്ചപുച്ഛമടക്കി നിൽക്കുന്ന പൊലീസുകാർ രാജ്യസഭാ എംപിയെ ഒന്ന് സല്യൂട്ട് അടിച്ചു എന്ന് വെച്ച് ഒന്നും സംഭവിക്കില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം:
ലോക്കൽ സെകട്ടറിയുടെ മുമ്പിൽ വരെ പഞ്ചപുച്ഛമടക്കി നിൽക്കുന്ന പൊലീസുകാർ രാജ്യസഭാ എംപിയെ ഒന്ന് സല്യൂട്ട് അടിച്ചു എന്നു വച്ച് ഒന്നും സംഭവിക്കില്ല.പൊലീസ് ഉദ്യോഗസ്ഥനോട് സുരേഷ് ഗോപി എംപി സല്യൂട്ട് ചോദിച്ചുവാങ്ങി എന്നാണ് പ്രചാരണം. MP വന്നിറങ്ങിയപ്പോഴും ജാഡ കാണിച്ച് വാഹനത്തിലിരുന്ന എസ് ഐ യെ വിളിച്ചിറക്കി സല്യൂട്ട് അടിപ്പിക്കുകയാണ് സുരേഷ് ഗോപി ചെയ്തത്.
Read Also : രോഗികളുടെ എണ്ണത്തിൽ വർധനവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
മിന്നൽച്ചുഴലിക്കാറ്റിൽ നാശനഷ്ടമുണ്ടായ തൃശൂർ പുത്തൂരിൽ സന്ദർശനം നടത്താൻ എത്തിയപ്പോഴാണ് സംഭവം. ‘ഞാനൊരു എംപിയാണ്, മേയറല്ല. ഒരു സല്യൂട്ടൊക്കെ ആവാം’ എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥനോടു സുരേഷ് ഗോപി പറഞ്ഞതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.‘മറിഞ്ഞുവീണ മരങ്ങള്‍ വനംവകുപ്പുകാരെക്കൊണ്ട് എടുപ്പിക്കാൻ എന്താണു വേണ്ടതെന്നു വച്ചാൽ സർ ചെയ്യണമെന്നും’ സുരേഷ് ഗോപി പൊലീസ് ഉദ്യോഗസ്ഥനോടു പറയുന്നതു വിഡിയോ ദൃശ്യങ്ങളിൽ ഉണ്ട്. നാടിനു വേണ്ടി പലതും ചെയ്യാനുണ്ട്, അതിനൊക്കെ പണവുമുണ്ട്. പക്ഷേ, ചെയ്യാൻ സമ്മതിക്കേണ്ടേ? എന്നും സുരേഷ് ഗോപി ചോദിക്കുന്നു.
Read Also : കോവിഡ് വാക്സിൻ സ്ത്രീകളുടെ ആർത്തവ ചക്രത്തിൽ വ്യത്യാസം വരുത്തുമോ?: വിദഗ്ദ നിർദ്ദേശം
അദ്ദേഹം വെറുതെ അങ്ങ് സിനിമാ സ്റ്റൈൽ പ്രകടനം നടത്തിയതല്ലെന്ന് ചുരുക്കം.
എസ് ഐ മര്യാദയ്ക്ക് നിന്നിരുന്നു എങ്കിൽ MP അദ്ദേഹത്തിന്റെ വഴിക്ക് പോയനെ . സഖാക്കൾക്ക് വിടുപണി ചെയ്യുന്ന കാക്കിയുടെ ഹുങ്ക് ആണ് കാണിച്ചതെങ്കിൽ കളി വേറെയാണ് മോനേ. ഇതുപോലെ നിന്ന് നീട്ടി സല്യൂട്ട് അടിക്കേണ്ടിവരും. പ്രോട്ടോകോൾ പ്രകാരം എംപിക്ക് സല്യൂട്ട് വേണ്ട എന്നാണ് പൊലീസ് സംഘടനക്കാരുടെ വാദം. ആളും തരവും നോക്കിയുള്ള നിങ്ങളുടെ പണിയൊക്കെ മലയാളികൾക്ക് അറിയാം. പാർട്ടി ഓഫീസിൽ കയറിച്ചെന്ന് സഖാക്കൾക്ക് സല്യൂട്ട് അടിക്കാൻ വരെ മടിക്കാത്തവരാണ്, വലിയ ഗീർവാണം മുഴക്കുന്നത്. സുരേഷ് ഗോപിയെ നാടിന് അറിയാം. ഈ പ്രചാരണം ഒന്നും അവിടെ ഏശില്ല.
Post Your Comments