KottayamLatest NewsKeralaIndia

ബിഷപ്പ് വിളിച്ചു? സുരേഷ് ​ഗോപി പാലാ ബിഷപ്പ് ഹൗസില്‍: ബിഷപ്പ് ജോസഫ് കല്ലറങ്ങാടുമായി ഉടന്‍ കൂടിക്കാഴ്ച നടത്തും

ബിഷപ്പ് നാര്‍കോട്ടിക്ക് ജിഹാദ് വിവാദത്തില്‍ സഹായം തേടിയാല്‍ ഇടപെടുമെന്ന് സുരേഷ് ഗോപി നേരത്തെ അറിയിച്ചിരുന്നു.

കോട്ടയം: സുരേഷ് ​ഗോപി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെ കാണാന്‍ എത്തി. ബിഷപ്പ് ഹൗസില്‍ ആണ് സുരേഷ് എത്തിയത്. ഉടന്‍ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തും. ബിഷപ്പ് നാര്‍കോട്ടിക്ക് ജിഹാദ് വിവാദത്തില്‍ സഹായം തേടിയാല്‍ ഇടപെടുമെന്ന് സുരേഷ് ഗോപി നേരത്തെ അറിയിച്ചിരുന്നു.

കൂടുതല്‍ അഭിപ്രായങ്ങള്‍ നാര്‍ക്കോട്ടിക് ജിഹാദില്‍ വരട്ടെയെന്നും അങ്ങോട്ടു പോയി മൈക്കെടുത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നില്ലെന്നും ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം നില്‍ക്കുമെന്നുമായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം ഇപ്പോൾ ബിഷപ്പ് സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹം പ്രകടിപ്പിച്ചോ എന്ന സംശയമാണ് സോഷ്യൽ മീഡിയ ഉന്നയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button