Latest NewsKeralaNews

നാട്ടുനടപ്പ് പാലിക്കണം, അല്ലെങ്കില്‍ ഇത് നിര്‍ത്തണം: സല്യൂട്ട് വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി

കോട്ടയം : സല്യൂട്ട് വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി എംപി. സല്യൂട്ട് എന്ന് പറയുന്ന പരിപാടിയേ അവസാനിപ്പിക്കണമെന്നും ആരെയും സല്യൂട്ട് ചെയ്യണ്ടെന്നും അദ്ദേഹം പറഞ്ഞു. പാല ബിഷപ്പ് ഹൗസിലെത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

‘ ഇത് വിവാദമാക്കിയത് ആരാ, അത് ആദ്യം പറ. ഈ പൊലീസ് ഓഫീസർക്ക് പരാതിയുണ്ടോ. പൊലീസ് അസോസിയേഷനോ ആരുടെ അസോസിയേഷൻ? അസോസിയേഷനൊന്നും ജനങ്ങൾക്ക് ചുമക്കാൻകഴിയില്ല. അതെല്ലാം അവരുടെ ക്ഷേമത്തിന് മാത്രമാണ്. അത് ഉപയോഗിച്ച് രാഷ്ട്രീയമൊന്നും കളിക്കരുത്. എംപിയ്ക്കും എംഎൽഎമാർക്കുമൊന്നും സല്യൂട്ട് ചെയ്യേണ്ടെന്ന് ആരാണ് പറഞ്ഞത്?. അങ്ങനെ പറയാന്‍ പറ്റില്ല. പൊലീസ് കേരളത്തിലാണ്. ഇന്ത്യയില്‍ ഒരു സംവിധാനമുണ്ട്. അത് അനുസരിച്ചേ പറ്റൂ. നാട്ടുനടപ്പ് എന്ന് പറയുന്നത് രാജ്യത്തെ നിയമത്തെ അടിസ്ഥാനമാക്കിയാണ്. ഞാൻ പറയുന്നത് ഈ സല്യൂട്ടെന്ന് പറയുന്ന പരിപാടിയേ അങ്ങ് അവസാനിപ്പിക്കണം എന്നാണ്. ആരെയും സല്യൂട്ട് ചെയ്യേണ്ട, പക്ഷേ അതിനകത്തൊരു പൊളിറ്റിക്കൽ ഡിസ്‌ക്രിമിനേഷൻ വരുന്നത് അനുവദിക്കാനാകില്ല’- സുരേഷ് ഗോപി പറഞ്ഞു.

Read Also  :  കൊവിഡ് വാക്‌സിൻ പാസ്പോർട്ട് നിർബന്ധമാക്കാനൊരുങ്ങി ഓസ്‌ട്രേലിയ

അതേസമയം, പാലാ ബിഷപ്പ് വർഗീയ പരാമർശം നടത്തിയിട്ടില്ലെന്നും, രാഷ്ട്രീയക്കാരനായല്ല എംപി എന്ന നിലയിലാണ് കൂടിക്കാഴ്ചയെന്നും അദ്ദേഹം പ്രതികരിച്ചു. ബിഷപ്പുമായിി വിവിധ സാമൂഹിക വിഷയങ്ങൾ സംസാരിച്ചുവെന്നും സുരേഷ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button