കരുനാഗപ്പള്ളി: രേഖകളില്ലാതെ കൊണ്ടുവന്ന 385 ഗ്രാം സ്വര്‍ണാഭരണം പിടികൂടി. ജി.എസ്.ടി നിയമപ്രകാരം മതിയായ രേഖകളില്ലാതെ തൃശൂരില്‍നിന്ന് കൊല്ലത്തേക്ക് കൊണ്ടുവന്ന 13.5 ലക്ഷം രൂപ വിലവരുന്ന 385 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് പിടികൂടിയത്. ഇവര്‍ക്ക് ജി.എസ്.ടി നിയമം സെക്ഷന്‍ 130 പ്രകാരം നോട്ടീസ് നല്കി നികുതി, പിഴ ഇനങ്ങളിലായി 13.5 ലക്ഷം രൂപ ഈടാക്കി.
പിഴ, നികുതി ഇനങ്ങളില്‍ 54 ലക്ഷം രൂപ ഈടാക്കിയതായും അധികൃതര്‍ അറിയിച്ചു. മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 5.22 കോടി രൂപ വിലവരുന്ന സ്വര്‍ണവും സ്ക്വാഡ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട എട്ട് കേസുകളിലായി 31. 20 ലക്ഷം രൂപ പിഴയും ഈടാക്കി. ഈ സാമ്പത്തികവര്‍ഷം ഒരു രേഖകളും ഇല്ലാതെ കടത്തിക്കൊണ്ടുവന്ന 67 ലക്ഷം രൂപ വിലവരുന്ന ഒന്നരക്കിലോ സ്വര്‍ണാഭരണങ്ങളും ഉരുക്കിയ സ്വര്‍ണവും അഞ്ച് വ്യത്യസ്ത കേസുകളിലായി കൊല്ലം, കുണ്ടറ, കരുനാഗപ്പള്ളി, കായംകുളം എന്നീ സ്ഥലങ്ങളില്‍നിന്ന് കരുനാഗപ്പള്ളി മൊബൈല്‍ സ്ക്വാഡ് പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം പിടികൂടിയ ഒരു കോടി നാല് ലക്ഷം രൂപ വിലവരുന്ന 2.5 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ നികുതിയും പിഴയും അടയ്ക്കാത്തതിനാല്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. ഇവ കടത്താന്‍ ശ്രമിച്ച രണ്ട് കാറുകളും കണ്ടുകെട്ടിയതായും ജി.എസ്.ടി വിഭാഗം അറിയിച്ചു.
Post Your Comments