ന്യൂഡല്‍ഹി: സുപ്രധാന തീരുമാനം എടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്യാനാണ് തീരുമാനം. ഇതിനായുള്ള ലേല തിയതി പ്രഖ്യാപിച്ചു. ഓണ്‍ലൈനായാണ് ലേലം സംഘടിപ്പിച്ചിരിക്കുന്നത്. https://pmmementos.gov.in എന്ന സൈറ്റിലൂടെ 2021 സെപ്റ്റംബര്‍ 17 നും ഒക്ടോബര്‍ 7 നും ഇടയില്‍ ലേലത്തില്‍ പങ്കെടുക്കാം.
Read Also : കള്ളപ്പണം വെളുപ്പിക്കൽ കേസ്: ചോദ്യം ചെയ്യലിനായി കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്നിൽ ഹാജരായി
ഗംഗാ നദിയെ പുനരുജ്ജീവിപ്പിക്കാനുള്ള കര്‍മ്മ പദ്ധതി ‘നമാമി ഗംഗേ’ മിഷന്റെ നിധി സമാഹണത്തിന്റെ ഭാഗമായാണ് ലേലം. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിക്ക് സമ്മാനമായി ലഭിച്ച അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിരൂപം, ചാര്‍ധാം, രുദ്രാക്ഷ കണ്‍വെന്‍ഷന്‍ സെന്റര്‍ മോഡലുകള്‍, ശില്‍പങ്ങള്‍, പെയിന്റിംഗുകള്‍, അംഗവസ്ത്രങ്ങള്‍ എന്നിവയാണ് ലേലവസ്തുക്കള്‍. രാജ്യത്തിനായി മെഡലുകള്‍ നേടിയ ഒളിമ്പ്യന്മാരും പാരാലിമ്പിയന്മാരും സമ്മാനിച്ച സ്പോര്‍ട്സ് ഗിയറും ഉപകരണങ്ങളും ലേലം ചെയ്യുന്ന വസ്തുക്കളില്‍ ഉള്‍പ്പെടുന്നു.
Post Your Comments