ദുബായ്: ഐപിഎൽ പതിനാലാം സീസണിന്റെ രണ്ടാം പാദത്തിന് അടുത്ത വാരം തുടക്കമാവുകയാണ്. കോവിഡ് സാഹചര്യത്തിൽ പാതിവഴിയിൽ മുടങ്ങിയ ടൂർണമെന്റ് പുനരാരംഭിക്കുമ്പോൾ വലിയ ഒരുക്കത്തിലാണ് ഫ്രാഞ്ചൈസികൾ. ടൂർണ്ണമെന്റിൽ ഏറെ കിരീട സാധ്യത കൽപ്പിക്കുന്ന ഒരു ടീമാണ് മുംബൈ ഇന്ത്യൻസ്. എന്നാൽ മുംബൈയ്ക്ക് ഒരു പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.
‘ടൂർണമെന്റിലെ പട്ടികയിൽ മുംബൈ നിലവിൽ നാലാം സ്ഥാനത്താണ്. അവരെ സംബന്ധിച്ച് അത് അത്ര നല്ല ഒരു പൊസിഷനല്ല. അവർക്ക് ഒരു പ്രശ്നമേയുള്ളൂ. അവർ ഒരു പുതിയ ടൂർണമെന്റ് പതുക്കെയാണ് ആരംഭിക്കുന്നത്. അവർക്കത് മാറ്റേണ്ടിവരും’ ആകാശ് ചോപ്ര പറഞ്ഞു.
Read Also:- മുഖക്കുരുവിന്റെ പാടുകള്‍ അകറ്റാന്‍!
സാധാരണ തുടക്കം വളരെ മോശമായി തുടങ്ങി ടൂർണമെന്റിന്റെ അവസാനത്തോടെ ജയിച്ചു കയറി എത്തുന്നതാണ് മുംബൈയുടെ ശീലം. അത് മാറ്റണമെന്നാണ് ചോപ്ര ഉദ്ദേശിച്ചത്. മുൻ സീസണുകളിലും ഈ രീതിയിലാണ് മുംബൈയുടെ കളിയെങ്കിലും 5 കിരീടം ടീമിന് നേടാൻ കഴിഞ്ഞു. ഈ മാസം 19ന് യുഎഇയിലാണ് ഐപിഎൽ രണ്ടാം ഘട്ടം ആരംഭിക്കുക. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും.
Post Your Comments