COVID 19ErnakulamKeralaNattuvarthaLatest NewsNewsIndia

കാത്തിരുന്നേ പറ്റൂ: ഇടവേള കൂടും തോറും വാക്‌സിന്റെ പ്രതിരോധ ശേഷിയും കൂടുമെന്ന് പഠനം

കൊ​ച്ചി: ഇടവേള കൂടുന്തോറും കോവിഡ് വാക്‌സിന്റെ പ്രതിരോധ ശേഷിയും കൂടുമെന്ന് പഠനം. കോ​വി​ഡ് വാ​ക്സി​നേ​ഷ​നു​ക​ള്‍​ക്കിട​യി​ല്‍ 10 മു​ത​ല്‍ 14 ആ​ഴ്‌​ച​ക​ള്‍​ക്കി​ട​യി​ലെ ഇ​ട​വേ​ള​യു​ണ്ടാ​കു​ന്ന​ത്​ കൂ​ടു​ത​ല്‍ പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രു​ത്തു​മെ​ന്ന പ​ഠ​ന റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. 10 മു​ത​ല്‍ 14 ആ​ഴ്‌​ച​ഇ​ട​വേ​ള​യി​ല്‍ വാ​ക്സി​ന്‍ എ​ടു​ത്ത രോ​ഗി​ക​ളി​ലെ ആ​ന്‍​റി​ബോ​ഡിയുടെ അളവ് അ​ള​വ് മൂ​ന്ന​ര മ​ട​ങ്ങ് കൂ​ടു​ത​ലാ​ണെ​ന്നാണ് നിലവിലെ കണ്ടെത്തൽ.

Also Read:ഈ പാടിനെ അവഗണിക്കണ്ട, മുഖത്ത് പെട്ടെന്ന് വരുന്ന പാടുകള്‍ ചില രോഗങ്ങളുടെ സൂചനയാണ്

കൊ​ച്ചിയിൽ പ്രവർത്തിക്കുന്ന കെ​യ​ര്‍ ആ​ശു​പ​ത്രി​യി​ലെ റു​മാ​റ്റോ​ള​ജി​സ്​​റ്റും ക്ലി​നി​ക്ക​ല്‍ ഇ​മ്മ്യൂ​ണോ​ള​ജി​സ്​​റ്റു​മാ​യ ഡോ. ​പ​ത്മ​നാ​ഭ ഷേ​ണാ​യി​യും സം​ഘ​വു​മാ​ണ്​ പ​ഠ​നം ന​ട​ത്തി​യ​ത്. പഠനത്തിന്റെ അടിസ്ഥാനത്തിൽ കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​നെ​ടു​ത്ത 1500 രോ​​ഗി​ക​ളി​ല്‍​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ത്ത 213 പേ​രി​ലാ​ണ്​ ഈ പരീക്ഷണം നടത്തിയത്.

നാ​ല്​ മു​ത​ല്‍ ആ​റാ​ഴ്​​ച വ​രെ ഇ​ട​വേ​ള​യി​ല്‍ കോവിഡ് വാ​ക്സി​ന്‍ സ്വീകരിച്ച രോ​ഗി​കളെക്കാൾ 10 മു​ത​ല്‍ 14 ആ​ഴ്ച വ​രെ ഇ​ട​വേ​ള​യി​ല്‍ വാ​ക്​​സി​ന്‍ എ​ടു​ത്ത​വ​ര്‍​ക്ക്​ പ്ര​തി​രോ​ധ ശേ​ഷി കൂ​ടു​ത​ലാ​ണെ​ന്ന്​ ഇതോടെ ക​ണ്ടെ​ത്തി. കു​ത്തി​വെ​പ്പു​ക​ള്‍​ക്ക്​ ഇ​ട​യി​ലെ ഇ​ട​വേ​ള കൂ​ടു​ന്തോ​റും ആ​ന്‍​റി​ബോ​ഡി ലെ​വ​ലു​ക​ള്‍ മി​ക​ച്ച​താ​യി​രി​ക്കു​മെ​ന്ന് ഡോ. ​പ​ത്മ​നാ​ഭ ഷേ​ണാ​യി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button