തൃശൂർ : സംസ്ഥാനത്ത് ഒരു വര്‍ഷത്തിനകം ഒരു കോടി തെങ്ങിന്‍തൈകള്‍ നടുമെന്ന് കേന്ദ്ര നാളികേര വികസന ബോര്‍ഡ് അംഗം കൂടിയായ സുരേഷ് ഗോപി എം.പി. പദ്ധതിയുടെ ഉദ്ഘാടനം തൃശൂർ തിരുവില്വാമലയിൽ അദ്ദേഹം നിർവ്വഹിച്ചു
ഒരു വീട്ടിൽ ഒരു തെങ്ങിൻ തൈ എങ്കിലും എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. ആദ്യ തൈ വെച്ചത് അന്തരിച്ച സാഹിത്യകാരൻ വികെഎന്നിൻ്റെ തിരുവില്ലാമലയിലെ വീട്ടുവളപ്പിൽ. ഇതു പോലെ ആദ്യഘട്ടത്തിൽ പല വീടുകളിലായി സുരേഷ് ഗോപി നേരിട്ടെത്തി തൈ നട്ടു.
സംസ്ഥാനത്തെ എല്ലായിടങ്ങളിലും വരുംദിവസങ്ങളില്‍ തെങ്ങിന്‍തൈകളുമായി സുരേഷ് ഗോപിയെത്തും. കേരളത്തിന്റെ തനതു വിഭവമായ നാളികേരത്തെ സംരക്ഷിക്കാന്‍ കൂടിയാണ് ഈ പദ്ധതി.
‘എല്ലാ മലയാളി കുടുംബങ്ങളും ഒരു തെങ്ങ് നടാൻ തയ്യാറായാൽ തന്നെ ഇവിടെ ഒരു കോടി തെങ്ങിൻ തൈകൾ നടാനാവും. തേങ്ങയും അതിൻ്റെ ഉത്പാദനങ്ങളും കയറ്റുമതി ചെയ്യാൻ സാധിക്കുന്ന തരത്തിൽ നമ്മുക്ക് ഈ പദ്ധതി വികസിപ്പിക്കാൻ സാധിക്കും. കേരളത്തിന് സമാനമായ കാലാവസ്ഥയുള്ള തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിൽ കുറ്റ്യാടി തെങ്ങിൻ തൈ അടക്കം എത്തിക്കാനുള്ള പദ്ധതി നടപ്പാക്കാൻ ശ്രമിക്കുകയാണ്’, സുരേഷ് ഗോപി പറഞ്ഞു.
Post Your Comments