കോഴിക്കോട്: മിഠായിത്തെരുവിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മിഠായിത്തെരുവിലേയും സമീപ പ്രദേശങ്ങളിലേയും അനധികൃത കെട്ടിടങ്ങള്‍ക്കും നിര്‍മാണങ്ങള്‍ക്കും കോഴിക്കോട് കോര്പറേഷന് നോട്ടീസ് നല്കാൻ ആരംഭിച്ചു കഴിഞ്ഞു.
മിഠായിത്തെരുവിലെ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് മേയര്‍ ബീന ഫിലിപ്പ് ഒരു മാധ്യമത്തോട് പറഞ്ഞു. കോര്‍പറേഷനിലെ വിവിധ വിഭാഗങ്ങള്‍ നടത്തിയ പരിശോധനയിലാണ് തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് വ്യക്തമായത്. തുടർന്ന് മിഠായിത്തെരുവിലും പരിസര പ്രദേശങ്ങളിലും പൊലിസിന്റെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധന ആരംഭിച്ചതായി കമ്മിഷണര്‍ എ വി ജോര്‍ജ് അറിയിച്ചു.
സ്പെഷന്‍ ബ്രാഞ്ച് എ സി പിയുടെ നേതൃത്വത്തിലാണ് പരിശോധന. അഗ്നിരക്ഷാ സേനയുടെ റിപ്പോര്‍ട്ടിന് സമാനമായ കാര്യങ്ങള്‍ തന്നെയാണ് കോര്പറേഷന് നടത്തിയ പരിശോധനയിലും കണ്ടെത്തിയത്. ഇവിടെ നിരവധി അനധികൃത നിര്‍മാണങ്ങള്‍ ഉണ്ട്. ഈ സാഹചര്യത്തിലാണ് അനധികൃത കെട്ടിടങ്ങള്‍ക്കും നിര്‍മാണങ്ങള്‍ക്കും നോട്ടീസ് നല്‍കിയത്.
Post Your Comments