KeralaLatest NewsNewsIndia

പെൺകുട്ടിയെ മതപരിവർത്തനം നടത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികളെ പോലീസ് സംരക്ഷിക്കുന്നതായി ആക്ഷേപം

ആലപ്പുഴ : വ്യക്തമായ തെളിവുകൾ കൈമാറിയിട്ടും ആലപ്പുഴ ലൗ ജിഹാദ് കേസിൽ പോലീസ് അന്വേഷണം ആരംഭിക്കുന്നില്ലെന്ന് പരാതി. കാവാലം സ്വദേശിനിയെയാണ് പ്രണയം നടിച്ച് ചതിയിൽ വീഴ്‌ത്തി മതപരിവർത്തനം നടത്താൻ ശ്രമിച്ചത്. സംഭവത്തിൽ പ്രതികളെ പോലീസ് സംരക്ഷിക്കുന്നതായും സംഭവം ലൗജിഹാദ് അല്ലെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നെന്നും ആക്ഷേപം ഉണ്ട്.

Read Also : വിവാഹത്തിന് ശേഷം വധുവിന്റെ കാൽ തൊട്ട് വണങ്ങുന്ന വരന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു 

തലശ്ശേരി സ്വദേശിയായ ഷംനാസാണ് പ്രതി. സമൂഹമാദ്ധ്യമത്തിലൂടെ കാവാലം സ്വദേശിനിയുമായി അടുപ്പം സ്ഥാപിച്ച ഷംനാസ് പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി വിവാഹം ചെയ്യാൻ ഭീഷണിപ്പെടുത്തുകയായിരുന്നു.എന്നാൽ മതം മാറി വിവാഹം കഴിക്കാൻ വിസമ്മതിച്ചതോടെ ഷംനാസ് പെൺകുട്ടിയുടെ നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിച്ചു.

ഷംനാസ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും, മാനസിക സമ്മർദ്ദത്തിലാക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button