ThiruvananthapuramKeralaNattuvarthaNews

പാലാ ബിഷപ്പിന്റെ ശബ്ദം ഇരകളായ സമൂഹത്തിന്റേത്: ലൗ ജിഹാദും നാര്‍ക്കോ ഭീകരവാദവും തടയാന്‍ കേന്ദ്രം നിയമനിര്‍മാണം നടത്തണം

യുവതലമുറയെ നശിപ്പിക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണി

ഡൽഹി: ലൗ ജിഹാദും നാര്‍ക്കോ ഭീകരവാദവും തടയാന്‍ കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്നും ഇത്തരം കേസുകള്‍ക്കായി അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നും ബിജെപി ദേശീയ വക്താവ് ടോം വടക്കന്‍. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ ശബ്ദം അദ്ദേഹത്തിന്റെ രൂപതയില്‍ നിന്നുള്ളത് മാത്രമല്ലെന്നും ലൗ ജിഹാദിന്റെയും നാര്‍ക്കോ ഭീകരതയുടെ വീഴ്ചയുടെയും ഇരകളായ സമൂഹത്തിന്റെ ശബ്ദമാണെന്നും ടോം വടക്കന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ലൗ ജിഹാദ് കേസുകളുടെയും മയക്കുമരുന്നിന് ഇരകളാകുന്നവരുടെയും എണ്ണം കേരളത്തില്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണെന്നും തീവ്രവാദവും മയക്കുമരുന്നിന്റെ വ്യാപനവും സംസ്ഥാനത്ത് പരസ്പരബന്ധമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഇത് രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും വിവിധ അന്വേഷണ ഏജന്‍സികളില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചിട്ടും കേരള സര്‍ക്കാര്‍ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞിട്ടില്ലെന്ന മട്ടിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിവിധ പള്ളികളിലെയും ഭദ്രാസനങ്ങളിലെയും വിശ്വാസികളില്‍ നിന്നും ലഭിച്ച പരാതികളെത്തുടര്‍ന്നാണ് വിഷയം ബിഷപ്പ് കൗണ്‍സില്‍ ഉന്നയിച്ചതെന്നും പെണ്‍കുട്ടികള്‍ ലൗ ജിഹാദിന് ഇരയാക്കപ്പെടുകയും വിദേശത്തെ ജയിലുകളില്‍ എത്തപ്പെടുകയും ചെയ്യുന്നത് മനുഷ്യക്കടത്തായി കണക്കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നടൻ റിസബാവ അന്തരിച്ചു: അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ

സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം കുടുംബങ്ങളിലെ സമാധാനത്തെ ബാധിക്കുകയും വിനാശകരമായ തലങ്ങളില്‍ സാമൂഹിക -സാമ്പത്തിക ക്രമക്കേട് സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും യുവതലമുറയുടെ ബൗദ്ധികവും അക്കാദമികവുമായ ശക്തി നാര്‍ക്കോ ഭീകരതയിലൂടെയോ നാര്‍ക്കോ ജിഹാദ് മുഖേനയോ നശിപ്പിക്കപ്പെടുകയാണെന്നും ടോം വടക്കൻ ചൂണ്ടിക്കാട്ടി.

വിവിധ രൂപതകള്‍, പള്ളികള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, ആശുപത്രികള്‍, പള്ളികള്‍ നടത്തുന്ന ഡി അഡിക്ഷന്‍ സെന്ററുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കണക്കുകളും ബിഷപ്പുമാര്‍ ഉന്നയിച്ച പരാതിയിലുണ്ടെന്നും ഇത് ഏതെങ്കിലും ഒരു സമുദായത്തിനെതിരെയുള്ള വെറും ആരോപണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുവതലമുറയെ നശിപ്പിക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button