അയോദ്ധ്യ: ഇന്ത്യൻ ചരിത്രത്തിലെത്തന്നെ വിസ്മയമായി രാമജന്മഭൂമിയിൽ ആറ് ക്ഷേത്രങ്ങൾ ഉയരുമെന്ന് ട്രസ്റ്റ് അംഗം ഡോ അനില്‍ മിശ്ര. സൂര്യന്‍, ഗണപതി, ശിവന്‍, വിഷ്ണു, ബ്രഹ്മന്‍, ദുര്‍ഗ്ഗ എന്നിവരുടെ ക്ഷേത്രങ്ങളാണ് നിര്‍മ്മിക്കുക.ഈ ക്ഷേത്രങ്ങളുടെ അടിത്തറ നിര്‍മ്മാണം നവംബര്‍ ആദ്യത്തോടെ ആരംഭിക്കുമെന്ന് അനില്‍ മിശ്ര പറഞ്ഞു.
Also Read:മകന് മുന്നിൽ വച്ച് മേലുദ്യോഗസ്ഥനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട വനിതാ കോൺസ്റ്റബിൾ അറസ്റ്റിൽ
രാമജന്മഭൂമിയിലെ ക്ഷേത്രങ്ങൾക്ക് വേണ്ടി ഇന്ത്യയിലെ മുഴുവൻ ജനങ്ങളും കാത്തിരിക്കുകയാണ്. 1,20,000 ചതുരശ്ര അടിയിലും 50 അടി ആഴത്തിലും കുഴിച്ചെടുത്ത അടിത്തറ നിര്‍മ്മാണം ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ പൂർത്തിയാകുന്നതോടെ രാജ്യത്തിന്റെ മുഖമുദ്ര തന്നെ മാറുമെന്നാണ് ട്രസ്റ്റിന്റെ കണ്ടെത്തൽ.
ക്ഷേത്രത്തിന്റെ അടിത്തറ സമുദ്രനിരപ്പില്‍ നിന്ന് 107 മീറ്റര്‍ ഉയരത്തിലേക്ക് കൊണ്ടുവരാന്‍ ഇവിടെ നാല് തട്ടുകള്‍ നിര്‍മ്മിക്കാന്‍ ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്. അടിത്തറ നിര്‍മ്മാണത്തിനായി നേരത്തെ 44 പാളികളാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 48 പാളികളായി ഉയര്‍ത്തിയിരിക്കുകയാണെന്ന് രാം മന്ദിര്‍ ട്രസ്റ്റ് അംഗം പറഞ്ഞു.
Post Your Comments