PalakkadNattuvarthaLatest NewsKeralaNews

അധ്യാപകരുടെ പീഡനത്തിൽ മനംനൊന്ത് പാലക്കാട് ഗവേഷക വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

പാലക്കാട്: അധ്യാപകരുടെ പീഡനത്തിൽ മനം നൊന്ത് പാലക്കാട് ഗവേഷക വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പാലക്കാട് പൈലൂര്‍മുക്കില്‍ കൃഷ്ണന്‍കുട്ടിയുടെ മകള്‍ കൃഷ്ണകുമാരിയാണ് ഇന്നലെ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. അധ്യാപകരുടെ നിരന്തരമായ പീഡനത്തില്‍ മനംനൊന്താണ് കൃഷ്ണകുമാരി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു.

Also Read:മുൻനിര പോരാളികളുടെ മക്കൾക്ക് സ്‌കോളർഷിപ്പ് നൽകി യുഎഇ

മരണപ്പെട്ട കൃഷ്ണകുമാരി കോയമ്പത്തൂര്‍ അമൃത കോളേജില്‍ ഗവേഷക വിദ്യാര്‍ഥിനിയായിരുന്നു. ഇവരുടെ ഗവേഷണം മുടക്കാന്‍ കോളേജ് അധികൃതര്‍ ശ്രമിച്ചുവെന്നാണ് സംഭവത്തിൽ കുടുംബം ആരോപിക്കുന്നത്. ഈ വിഷമം താങ്ങാനാവാതെയാണ് കൃഷ്ണകുമാരി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ ആത്മഹത്യകൾ പെരുകിക്കൊണ്ടിരിക്കുകയാണ്. ആത്മഹത്യകൾക്കെതിരെ സർക്കാർ പ്രഖ്യാപിച്ച നടപടികൾ ഒന്നും തന്നെ ഇപ്പോഴും നടപ്പായിട്ടില്ല. അനേകം മാനസിക സമ്മർദ്ദങ്ങളിലൂടെയാണ് സംസ്ഥാനത്തെ വിദ്യാർഥികൾ കടന്നുപോകുന്നത്. ഇതിനെതിരെ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button