UAELatest NewsNewsInternationalGulf

മുൻനിര പോരാളികളുടെ മക്കൾക്ക് സ്‌കോളർഷിപ്പ് നൽകി യുഎഇ

ദുബായ്: മുൻനിര പോരാളികളുടെ മക്കൾക്ക് സ്‌കോളർഷിപ്പ് നൽകി യുഎഇ. മുൻനിര പോരാളികളുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകളെല്ലാം വഹിക്കുന്ന സ്‌കോഷർഷിപ്പാണ് യുഎഇ നൽകുന്നത്.

Read Also: ഈശ്വരൻ ഇഷ്ടമുള്ളവരെ വേഗം വിളിക്കും എന്നെപ്പോഴും ആന്റി പറഞ്ഞത് ഇതാണോ? ജൂഹിയുടെ അമ്മയുടെ ഓർമയിൽ അൽസാബിത്ത്

ഹയ്യക്കും എന്നറിയിപ്പെടുന്ന ഈ സ്‌കോളർഷിപ്പുകളിൽ മുന്നണി പോരാളികളുടെ മക്കളായ വിദ്യാർത്ഥികളുടെ ഹൈസ്‌കൂൾ തലം മുതൽ ബിരുദം വരെയുള്ള എല്ലാ വിദ്യാഭ്യാസ ചെലവുകളും ഉൾപ്പെടുന്നു. ട്യൂഷൻ ചെലവുകൾ, ലാപ്‌ടോപ്പ്, യാത്രാക്കൂലി തുടങ്ങി എല്ലാ ചെലവുകളും ഈ സ്‌കോളർഷിപ്പിന്റെ പരിധിയിൽ ഉൾപ്പെടുന്നതാണ്.

തങ്ങളുടെ മക്കൾക്ക് വേണ്ടി നൽകിയ സ്‌കോളർഷിപ്പിൽ യുഎഇയിലെ രണ്ടു മുൻനിര പോരാളികൾ അബുദാബി കരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് നന്ദി അറിയിച്ചു. തങ്ങളുടെ ജീവിതം എളുപ്പമാക്കിയതിന് യുഎഇ സർക്കാരിനോടും യുഎഇ നേതൃത്വത്തോടും ഞങ്ങൾ നന്ദിയുള്ളവരാണെന്ന് മുൻനിര പോരാളികൾ വ്യക്തമാക്കി.

യുഎഇയിലുടനീളമുള്ള മുൻനിര ആരോഗ്യ പരിപാലന പ്രൊഫഷണലുകളുടെ 1850 ഓളം കുട്ടികൾക്ക് സ്‌കോളർഷിപ്പ് ലഭിച്ചു. ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ നിർദ്ദേശപ്രകാരമാണ് സ്‌കോളർഷിപ്പ് പദ്ധതി ആരംഭിച്ചത്. മുൻനിര ആരോഗ്യ പരിപാലന വിദഗ്ധരുടെ കുട്ടികൾക്ക് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകാനും അവർ നേരിടുന്ന സാമ്പത്തിക പ്രയാസം കുറയ്ക്കാനും വേണ്ടിയാണ് പദ്ധതി ആരംഭിച്ചത്.

Read Also: ‘ബിഷപ്പിനെ വിശ്വാസികൾ സംരക്ഷിക്കും, അതിന് സംഘപരിവാർ വേണ്ട’: നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ പ്രതികരിച്ച് കെ മുരളീധരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button